രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അറ്റാദായം 40 ശതമാനം ഉയര്‍ത്തി ബജാജ് ഫിനാന്‍സ്

ന്യൂഡല്‍ഹി: ഡിസംബര്‍ പാദ ഏകീകൃത അറ്റാദായം 2,973 കോടി രൂപയാക്കി ഉയര്‍ത്തിയിരിക്കയാണ് ഉപഭോക്തൃ ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40% വര്‍ദ്ധനവാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്. ഉയര്‍ന്ന പലിശ വരുമാനമാണ് നേട്ടത്തിന് പിറകില്‍.

അറ്റ പലിശ വരുമാനം 24 ശതമാനം മെച്ചപ്പെട്ട് 7435 കോടി രൂപയായപ്പോള്‍ 3.14 ദശലക്ഷം റെക്കോര്‍ഡ് ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കാനും കമ്പനിയ്ക്ക് സാധിച്ചു. ഇതോടെ 2022-23 സാമ്പത്തികവര്‍ഷത്തെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 11 ദശലക്ഷമാകും.

അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ലെങ്കിലും മികച്ച മൂന്നാം പാദ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടത്. 12,476 കോടി രൂപയുടെ എയുഎം രേഖപ്പെടുത്തിയ കമ്പനി സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 52000-53000 കോടിയാക്കാന്‍ ലക്ഷ്യമിടുന്നു. എക്കാലത്തെയും ഉയര്‍ന്ന വായ്പാ വിതരണം നടത്താനുമായി.

മൊബൈല്‍ ആപ്പിലെ നെറ്റ് ഉപയോക്താക്കളുടെ എണ്ണം 31 ദശലക്ഷം കടന്നിട്ടുണ്ട്. ഉപഭോക്തൃ ആപ്പിന്റെ രണ്ടാം ഘട്ടം തത്സമയമാകുന്നതോടെ എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പൂര്‍ണമായി ഡിജിറ്റലാകും. 2023 മാര്‍ച്ചോടെ ഇത് സാധ്യമാകും എന്ന് കരുതപ്പെടുന്നു.

X
Top