ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബജാജ് ഫിനാന്‍സ് ഓഹരിയില്‍ പ്രതീക്ഷ നിലനിര്‍ത്തി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: ബജാജ് ഫിനാന്‍സ് ഓഹരിയില്‍ പോസിറ്റീവ് മുന്നേറ്റം പ്രതീക്ഷിക്കുകയാണ് ബോക്കറേജ് സ്ഥാപനങ്ങള്‍. മോതിലാല്‍ ഓസ്വാള്‍ 7080 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. മോര്‍ഗന്‍ സ്്റ്റാന്‍ലി 8000 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍ വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ ഷെയര്‍ ഖാന്‍, പ്രഭുദാസ് ലിലാദര്‍ എന്നിവ യഥാക്രമം 7500 രൂപയും 7835 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ആവശ്യപ്പെടുന്നു.

2024/25 സാമ്പത്തികവര്‍ഷത്തില്‍ നികുതി കഴിച്ചുള്ള ലാഭം 24 ശതമാനം സിഎജിആറില്‍ വളരുമെന്ന് അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു. ആര്‍ഒഎ/ആര്‍ഒഇ 4.6%/24% എന്നിങ്ങനെ മെച്ചപ്പെടും. ഉപഭോക്താക്കളെ ചേര്‍ക്കലും വായ്പ വിതരണവും ശക്തിപ്പെട്ടതായി ബ്രോക്കറേജുകള്‍ വിലയിരുത്തുന്നു.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായം 3,157.79 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,419.51 രൂപയില്‍ നിന്ന് 30.51 ശതമാനം വര്‍ധന. ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 11,359.59 കോടി രൂപയായി.

മുന്‍ വര്‍ഷം ഇതേ പാദത്തിലിത് 8,626.06 കോടി രൂപയായിരുന്നു. 31.68 ശതമാനം വര്‍ധന. ഒരു ഓഹരിക്ക് 30 രൂപ നിരക്കില്‍ ലാഭവിഹിതം ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 23 സാമ്പത്തിക വര്‍ഷത്തിലെ അറ്റ പലിശ വരുമാനം 28 ശതമാനം വര്‍ധിച്ച് 7,771 കോടി രൂപയായി.

മൊത്തം നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും മാര്‍ച്ച് 31 വരെ യഥാക്രമം 0.94 ശതമാനവും 0.34 ശതാനവുമാണ്. 2022 മാര്‍ച്ച് 31 ല്‍ 1.60 ശതമാനവും 0.68 ശതമാനവുമായ സ്ഥാനത്താണിത്.

X
Top