ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായം 3,157.79 കോടി രൂപയാക്കിയിരിക്കയാണ് ബജാജ് ഫിനാന്‍സ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,419.51 രൂപയില്‍ നിന്ന് 30.51 ശതമാനം വര്‍ധന. ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 11,359.59 കോടി രൂപയായി.
മുന്‍ വര്‍ഷം ഇതേ പാദത്തിലിത് 8,626.06 കോടി രൂപയായിരുന്നു. 31.68 ശതമാനം വര്‍ധന. ഒരു ഓഹരിക്ക് 30 രൂപ നിരക്കില്‍ ലാഭവിഹിതം ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 23 സാമ്പത്തിക വര്‍ഷത്തിലെ അറ്റ പലിശ വരുമാനം 28 ശതമാനം വര്‍ധിച്ച് 7,771 കോടി രൂപയായി.
മൊത്തം നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും മാര്‍ച്ച് 31 വരെ യഥാക്രമം 0.94 ശതമാനവും 0.34 ശതാനവുമാണ്. 2022 മാര്‍ച്ച് 31 ല്‍ 1.60 ശതമാനവും 0.68 ശതമാനവുമായ സ്ഥാനത്താണിത്.
64 ശതമാനം പ്രൊവിഷനിംഗ് കവറേജ് റേഷ്യോയാണുള്ളത്. പുതിയ വായ്പകളുടെ എണ്ണം 6.28 ദശലക്ഷത്തില്‍ നിന്ന് 20 ശതമാനം വര്‍ധിച്ച് 7.56 ദശലക്ഷമായി. ഉപഭോക്തൃ ഫ്രാഞ്ചൈസി 57.57 ലക്ഷത്തില്‍ നിന്ന് 69.14 ലക്ഷമായി ഉയരുകയും ചെയ്തു.
20 ശതമാനം വളര്‍ച്ച. കോര്‍എയുഎം ( ഹ്രസ്വകാല ഐപിഒ ധനസഹായം ഒഴികെയുള്ള എയുഎം) 2023 മാര്‍ച്ചില്‍ 247379 കോടി രൂപയായി. മാര്‍ച്ച് 31,2022 വരെ 192,087 കോടി രൂപയായിരുന്നു.29 ശതമാനം ഉയര്‍ച്ച.