ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനും ബോണസ് ഓഹരി വിതരണത്തിനുമുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 14 നിശ്ചയിച്ചിരിക്കയാണ് ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. 5:1 എന്ന അനുപാതത്തില്‍ ഓഹരികള്‍ വിഭജിക്കപ്പെടും.
പ്രഖ്യാപനത്തെ തുടര്‍ന്ന് കമ്പനി ഓഹരി 16,850 രൂപയുടെ ഇന്‍ട്രാഡേ ഉയരം കുറിച്ചു. 4.75 ശതമാനം ഉയര്‍ച്ചയാണ് ഓഹരി രേഖപ്പെടുത്തിയത്. 19,319.95 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയരം. 10,727.00 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്. ഇരുവിലകളും യഥാക്രമം 19 ഒക്ടോബര്‍ 2021, ജൂലൈ 1 2022 എന്നീ തീയതികളിലാണ് രേഖപ്പെടുത്തിയത്.
നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്ന് 33.49 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 19.24 ശതമാനം ഉയര്‍ച്ചയിലുമാണ് ഓഹരിയുള്ളത്. ബജാജ് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള സാമ്പത്തിക സേവന കമ്പനിയാണ് ബജാജ് ഫിന്‍സെര്‍വ്. ഫിനാന്‍സില്‍ നിന്ന് വ്യത്യസ്തമായി, അസറ്റ് മാനേജ്‌മെന്റ്, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങളാണ് ഫിന്‍സെര്‍വ് വാഗ്ദാനം ചെയ്യുന്നത്.