കൊച്ചി: ബജാജ് ഫിന്‍സെര്‍വ് ലാര്‍ജ് ക്യാപ് ഫണ്ട് പ്രഖ്യാപിച്ചു. റിസ്‌ക് അഡ്ജസ്റ്റ് ചെയ്തു ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച റിട്ടേണുകള്‍ നല്‍കുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. പുതിയ ഫണ്ട് ഓഫര്‍ 29ന് സബ്സ്‌ക്രിപ്ഷനായി തുറന്ന് ഓഗസ്റ്റ് 12ന് അവസാനിക്കും.
ബജാജ് ഫിന്‍സെര്‍വ് ലാര്‍ജ് ക്യാപ് ഫണ്ട്, നിക്ഷേപകര്‍ക്ക് ഒരൊറ്റ നിക്ഷേപ ചാനലിലൂടെ മികച്ച കമ്പനികളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരം നല്‍കുന്നതായി ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് സിഇഒ ഗണേഷ് മോഹന്‍ പറഞ്ഞു.
‘ലാര്‍ജ് ക്യാപ് കമ്പനികള്‍ നിക്ഷേപകന്റെ പോര്‍ട്ട്ഫോളിയോയ്ക്ക് കൂടുതല്‍ സ്ഥിരതയും ചാഞ്ചാട്ടം കുറയ്ക്കുന്നതിനും സഹായിക്കുന്നു. നിലവില്‍, ലാര്‍ജ് ക്യാപ് കമ്പനികള്‍ അവരുടെ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എതിരാളികളെ അപേക്ഷിച്ച് റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത റിട്ടേണുകളുടെ കാര്യത്തില്‍ മികച്ച സ്ഥാനത്താണ്.
ബജാജ് ഫിന്‍സെര്‍വ് ലാര്‍ജ് ക്യാപ് ഫണ്ട്, ഒരു വ്യത്യസ്തമായ സമീപനം സ്വീകരിക്കുകയും അതുവഴി ഉയര്‍ന്ന ആക്റ്റീവ് ഷെയര്‍ നേടുകയും ചെയ്തുകൊണ്ട് ഈ വിഭാഗത്തിലെ മറ്റ് ഫണ്ടുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ നിമേഷ് ചന്ദന്‍ പറഞ്ഞു.