Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എന്‍എഫ്ഒയുമായി ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ്

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് അതിന്റെ നാലാമത്തെ നിശ്ചിത വരുമാന നിക്ഷേപ ഉല്‍പ്പന്നമായ ബജാജ് ഫിന്‍സെര്‍വ് ബാങ്കിംഗ് ആന്‍ഡ് പി എസ് യു ഫണ്ടിലേയ്ക്ക് നിക്ഷേപങ്ങള്‍ ക്ഷണിച്ചു.

ഒക്ടോബര്‍ 25ന് ആരംഭിച്ച എന്‍എഫ്ഒയില്‍ നവബംര്‍ 6 വരെ അപേക്ഷിക്കാം. തുടര്‍ന്ന് നവംബര്‍ 15വരെ സബ്‌സ്‌ക്രിപ്ഷന് തുറന്നിരിക്കും. ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങള്‍, മുനിസിപ്പല്‍ ബോണ്ടുകള്‍ എന്നിവയുടെ കടപ്പത്രങ്ങളിലാണ് ഈ ഓപ്പണ്‍-എന്‍ഡഡ് ഫണ്ട് നിക്ഷേപിക്കുക.

ഉയര്‍ന്ന ക്രെഡിറ്റ് ഗുണനിലവാരമുള്ളതാകയാല്‍ നഷ്ടസാധ്യതകള്‍ പരമാവധി കുറച്ച് സ്ഥിരമായ ആദായം നല്‍കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. ഇടക്കാല, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമായ എന്‍എഫ്ഒയിലൂടെ ബാങ്കിംഗ്, പി എസ് യു മേഖലകളിലെ വളര്‍ച്ചാ സാധ്യതകളാണ് നിക്ഷേപകര്‍ക്ക് ലഭ്യമാവുകയെന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് സിഇഒ ഗണേഷ് മോഹന്‍ പറഞ്ഞു.

പരമ്പരാഗത ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ വിവിധ കടപ്പത്രങ്ങളില്‍ തല്‍പ്പരരായവര്‍ക്കും ഈ എന്‍എഫ്ഒ ആകര്‍ഷകമാകും.

ഫണ്ടിന്റെ 80%വും ഉയര്‍ന്ന ക്രെഡിറ്റുള്ള ബാങ്ക്, പി എസ് യു ബോണ്ടുകളിലാകും നിക്ഷേപിക്കുകയെന്ന് കമ്പനിയുടെ സിഐഒ നിമേഷ് ചന്ദന്‍ പറഞ്ഞു. ബാക്കി 20% സോവറിന്‍, മറ്റ് ഉയര്‍ന്ന നിലവാരമുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കും.

കമ്പനിയുടെ ഫിക്‌സഡ് ഇന്‍കം സീനിയര്‍ ഫണ്ട് മാനേജര്‍ സിദ്ധാര്‍ത്ഥ് ചൗധരിയും സിഐഒ നിമേഷ് ചന്ദനുമാകും ഫണ്ട് മാനേജ് ചെയ്യുക.

X
Top