
മുംബൈ: ബജാജ് ഫിന്‍സര്‍വ് 2024 സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1942.6 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 48.4 ശതമാനം കൂടുതല്‍.
മൊത്തം വരുമാനം 46.5 ശതമാനമുയര്‍ന്ന് 23280 കോടി രൂപയായി. ബജാജ് ഫിനാന്‍സ് അതിന്റെ ഉപഭോക്തൃ ഫ്രാഞ്ചൈസിയില്‍ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വര്‍ദ്ധനവ് (3.84 ദശലക്ഷം )രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബജാജ് ഫിന്‍സര്‍വിന്റെ നേട്ടം. കൂടാതെ 9.94 ദശലക്ഷം പുതിയ വായ്പകള്‍ ബുക്ക് ചെയ്യാനും ഏകീകൃത ലാഭം 32 ശതമാനം ഉയര്‍ത്താനും ഫിനാന്‍സിനായി.
ബജാജ് ഫിനാന്‍സിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് ബജാജ് ഫിന്‍സെര്‍വ്. ബജാജ് ഫിനാന്‍സില്‍ കമ്പനിയ്ക്ക് 52.49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.ബജാജ് ഫിന്‍സെര്‍വിന് കീഴിലുള്ള മറ്റൊരു കമ്പനി ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ആണ്. ബാഗിക്കിന്റെ മൊത്തം രേഖാമൂലമുള്ള പ്രീമിയം ജൂണ്‍ പാദത്തില്‍ 23 ശതമാനം വര്‍ദ്ധിച്ചു.
ടെന്‍ഡര്‍ അടിസ്ഥാനമാക്കിയുള്ള ക്രോപും സര്‍ക്കാര്‍ ആരോഗ്യ ബിസിനസും ഒഴികെ, ജിഡബ്ല്യുപി വളര്‍ച്ച 27 ശതമാനമാണ്. ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ബിസിനസ് പ്രീമിയത്തില്‍ 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ബജാജ് ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസിന്റെ ഏകീകൃത മൊത്തം വരുമാനവും നികുതിക്ക് ശേഷമുള്ള ലാഭവും യഥാക്രമം 47 ശതമാനവും 48 ശതമാനവും വര്‍ദ്ധിച്ചു.
ഇത് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ ലാഭമാണ്. ബജാജ് ഫിന്‍സെര്‍വിന്റെ ഭാഗമായ ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് ലിക്വിഡ്, ഓവര്‍നൈറ്റ് ഫണ്ടുകളുടെ രൂപത്തില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ ആദ്യ സെറ്റ് ആരംഭിച്ചിരുന്നു.