ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

അറ്റാദായം 42% ഉയര്‍ത്തി ബജാജ് ഫിന്‍സര്‍വ്

ന്യൂഡല്‍ഹി: മൂന്നാം പാദഫലം പ്രഖ്യാപിച്ചിരിക്കയാണ് ബജാജ് ഫിന്‍സര്‍വ്. ഏകീകൃത അറ്റാദായം 1782.02 കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 41.90 ശതമാനം അധികമാണിത്.

വരുമാനം 23.70 ശതമാനം വര്‍ധിപ്പിച്ച് 21755.15 കോടി രൂപയാക്കാനും സാധിച്ചു. ലെന്‍ഡിംഗ്, ഇന്‍ഷുറന്‍സ് ബിസിനസുകള്‍ ഉള്‍പ്പെടെ ബജാജ് ബ്രാന്‍ഡിന് കീഴിലുള്ള ബിസിനസുകളുടെ ഹോള്‍ഡിംഗ് കമ്പനി കൂടിയാണ് ബജാജ് ഫിന്‍സര്‍വ്. ഇതില്‍ ബജാജ് ഫിനാന്‍സ് ഇതിനകം മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്

ഗ്രോസ് റൈറ്റ് പ്രീമിയം 29 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ച് 3,821 കോടി രൂപയാക്കി. അറ്റാദായ പ്രീമിയം 2086 കോടി രൂപയാണ്. പ്രതിവര്‍ഷവര്‍ധന 8 ശതമാനം.അതേസയം നികുതിക്ക് ശേഷമുള്ള ലാഭം 278 കോടി രൂപയായി കുറഞ്ഞു. 2222 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 304 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ സാധിച്ചിരുന്നു.

ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്

ബിസിനനസ് പ്രീമിയം 2,289 കോടി രൂപയില്‍ നിന്ന് 2,377 കോടി രൂപയായി വളര്‍ന്നു. മൊത്തം റിട്ടണ്‍ പ്രീമിയം 4,079 കോടി രൂപയില്‍ നിന്ന് 10 ശതമാനം വര്‍ധിച്ച് 4,504 കോടി രൂപയായി. നികുതി കഴിച്ചുള്ള ലാഭം 81 കോടി രൂപയായി. മുന്‍വര്‍ഷത്തെ 88 കോടി രൂപയില്‍ നിന്നും താഴ്ച. അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 8 ശതമാനം ഉയര്‍ന്ന് 89466.

X
Top