ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിപണി മൂല്യം 10 ലക്ഷം കോടി രൂപ മറികടന്ന് ബജാജ്; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ കമ്പനി

മുംബൈ: റിലയൻസ്, ടാറ്റ ഗ്രൂപ്പ് വമ്പൻമാർക്കൊപ്പം വിപണി മൂല്യം കുതിച്ച് ബജാജ് ഗ്രൂപ്പും. മൂല്യം 10 ലക്ഷം കോടി രൂപ കടക്കുന്ന അഞ്ചാമത്തെ വലിയ ബിസിനസ് ഗ്രൂപ്പായി കഴഞ്ഞ ദിവസം ബജാജ് മാറി. ഗ്രൂപ്പിൻെറ ഈ വിജയത്തിന് പിന്നിൽ ഒരാളുണ്ട്.

ബജാജ് ഓട്ടോ സിഇഒ രാജീവ് ബജാജ്. 2005- ൽ ആണ് അദ്ദേഹം ബജാജ് ഓട്ടോയുടെ മാനേജിങ് ഡയറക്ടറാകുന്നത്. പൾസർ ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകൾ രാജ്യത്ത് അവതരിപ്പിച്ചതിലൂടെയണ് ശ്രദ്ധേയനായത്.

ബജാജ് ഓട്ടോ ഓഹരികൾ മുന്നേറിയതാണ് കഴിഞ്ഞ ദിവസം കമ്പനിയുടെ വിപണി മൂല്യം കുതിക്കാൻ കാരണം. ബജാജ് ഗ്രൂപ്പ് കമ്പനി ഓഹരികളിൽ, ബജാജ് ഓട്ടോ മാത്രം ഈ വർഷം 72 ശതമാനത്തിലധികം ഉയർന്നു.

ബജാജ് ഫിനാൻസ് 12 ശതമാനം ഉയർന്നപ്പോൾ ഒൻപത് ശതമാനമാണ് ബജാജ് ഫിൻസെർവിൻെറ നേട്ടം. ബജാജ് ഹോൾഡിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെൻറ് 36 ശതമാനം ഉയർന്നു. മഹാരാഷ്ട്ര സ്‌കൂട്ടേഴ്സ് 74 ശതമാനമാണ് ഉയർന്നത്.

ഈ വർഷമാദ്യം ട്രയംഫ് ബൈക്ക് പുറത്തിറക്കിയതിനെ തുടർന്നാണ് ബജാജ് ഓട്ടോയുടെ ഓഹരി വില വർധിച്ചത്. ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ട്രയംഫുമായി സഹകരിച്ച് ഡിസംബറിൽ ബജാജ് ഓട്ടോ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും.

ബജാജ് ട്രയംഫിന്റെ പ്രതിമാസ വിൽപ്പന ലക്ഷ്യം 10,000 യൂണിറ്റുകൾ എത്തിക്കുകയാണ് രാജീവ് ബജാജിൻെറ ലക്ഷ്യം. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഉൽപ്പാദനവും വിൽപ്പനയും 18,000 യൂണിറ്റായി ഉയ‍ർത്തുമെന്നാണ് സൂചന.

ട്രയംഫ് സ്പീഡ് 400, സ്ക്രാമ്പ്ളർ 400 X മോട്ടോർസൈക്കിളുകൾ ജൂലൈ മുതൽ ഇന്ത്യയിൽ ലഭ്യമാണ്. പുതിയ മോഡലുകൾ കമ്പനിയുടെ ഉൽപ്പന്ന നിര കൂടുതൽ കള‍ർഫുൾ ആക്കി.
ബജാജ് ഫിൻസെർവിനെയും ബജാജ് ഫിനാൻസിനെയും നയിക്കുന്നത് സഞ്ജീവ് ബജാജാണ്.

ബജാജ് ഓട്ടോയെ നയിക്കുന്നത് രാജീവ് ബജാജും. ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റിൻെറ ഒരു ഉപസ്ഥാപനമാണ് മഹാരാഷ്ട്ര സ്‌കൂട്ടേഴ്‌സ്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിവയ്ക്ക് കുറഞ്ഞ വരുമാനം മാത്രമാണ് ഈ വർഷം ലഭിച്ചത്.

ജിയോ ഫിനാൻഷ്യൽ സർവീസസ് ഉൾപ്പെടയുള്ള പ്രമുഖ കമ്പനികൾ സാമ്പത്തിക സേവന മേഖലയിലേക്ക് എത്തുന്നത് മത്സരം വർദ്ധിപ്പിച്ചേക്കും.

ഇത് ബജാജ് ഫിനാൻസിൻെറ വളർച്ചാ സാധ്യതകളെ ബാധിക്കാമെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

X
Top