കൊച്ചി: ലോകപ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ സിടി 125എക്‌സ് കടക് ബൈക്ക് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ദിവസേന ദീര്‍ഘദൂരം യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള ബൈക്ക് ഹര്‍ സഡക് പര്‍ കടക് എന്ന ടാഗ്‌ലൈനോടെയാണ് റൈഡര്‍മാരിലേക്കെത്തുന്നത്. ശക്തമായ 125 സിസി എഞ്ചിന്‍, പിന്നില്‍ യൂട്ടിലിറ്റി കാരിയര്‍, യുഎസ്ബി ചാര്‍ജിങ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ശക്തിയേറിയ ക്രാഷ് ഗാര്‍ഡ്, ട്യൂബ്ലെസ് സെമിനോബി ടയറുകള്‍, ഡ്യുവല്‍ സ്റ്റിച്ചഡ് പ്രീമിയം സീറ്റുകള്‍, കട്ടിയുള്ള പാഡഡ് സീറ്റ്, അധിക ലോഡിങിനുള്ള കാരിയര്‍, ഡിസ്‌ക് ബ്രേക്ക്, എസ്എന്‍എസ് സസ്‌പെന്‍ഷന്‍ എന്നിവയും ഇതിന്റെ സവിശേഷതകളാണ്.
8000 ആര്‍പിഎമ്മില്‍ 10.9 പിഎസ് പവര്‍ നല്‍കുന്ന 125 സിസി ഡിടിഎസ്-ഐ എഞ്ചിനാണ് സിടി 125എക്‌സ് കടക് ബൈക്കിന് കരുത്തേകുന്നത്. 6000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും, കടക് പ്രകടനവും ബൈക്ക് വാഗ്ദാനം ചെയ്യുന്നു. 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് മറ്റാരു പ്രത്യേകത. സിടി 125എക്‌സ് ഡ്രം വേരിയന്റിന് 72,160 രൂപയും, ഡിസ്‌ക് വേരിയന്റിന് 75,360 രൂപയുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില. ബ്ലൂ ഡെക്കലുകളുള്ള എബോണി ബ്ലാക്ക്, ഗ്രീന്‍ ഡെക്കലുകളുള്ള എബോണി ബ്ലാക്ക്, റെഡ് ഡിക്കലുകളുള്ള എബോണി ബ്ലാക്ക് എന്നീ മൂന്ന് കളര്‍ കോമ്പിനേഷന്‍ ഓപ്ഷനുകളില്‍ സിടി 125എക്‌സ് കടക് ബൈക്ക് ലഭിക്കും.
മികച്ച പ്രകടനവും, സമാനതകളില്ലാത്ത സ്ഥിരതയുമുള്ള ഒരു വ്യത്യസ്ത ഉത്പന്നമാണ് സിടി 125എക്‌സ് കടക് ബൈക്കിലൂടെ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും, എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയുന്ന വിലയിലാണ് വാഹനം വിപണിയിലെത്തുന്നതെന്നും ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍സ് പ്രസിഡന്റ് സാരംഗ് കാനഡെ പറഞ്ഞു.