മുബൈ: വായ്പാബാധ്യതകള്‍ തീര്‍ത്തുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ ഓഹരി വെള്ളിയാഴ്ച 20 ശതമാനം ഉയര്‍ന്നു. 13.52 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി നിലവില്‍ 5,20,50,100,200 ദിന മൂവിംഗ് ആവറേജിന് മുകളിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കൈവരിച്ച നേട്ടം 5.79 ശതമാനം.
2022 ലെ കണക്കെടുത്താല്‍ 10.94 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയത്. വിപണി മൂല്യം 1727 ആയി ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 17 ലെ 8.37 രൂപയാണ് 52 ആഴ്ച താഴ്ച.
2022, ഏപ്രിലിലെ 22.58 രൂപ 52 ആഴ്ച ഉയരമാണ്. പഞ്ചസാര നിര്‍മ്മാണ കമ്പനി 2022 നവംബര്‍ വരെയുള്ള ടേം ലോണ്‍ പലിശയും ഓപ്ഷണലായി കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (OCD) കൂപ്പണും അടച്ചു തീര്‍ക്കുകയായിരുന്നു.