ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ 114% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഭവന വായ്‌പാ സ്ഥാപനമായ ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഓഹരികള്‍ ഇന്ന്‌ ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്‌തു. 114 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി ഇന്ന്‌ വ്യാപാരം തുടങ്ങിയത്‌.

70 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ 150 രൂപയില്‍ ലിസ്റ്റ്‌ ചെയ്യുകയും 161 രൂപ വരെ വ്യാപാരത്തിന്റെ ആദ്യമിനുട്ടുകളില്‍ ഉയരുകയും ചെയ്‌തു.

വിപണി പ്രതീക്ഷിച്ച ലിസ്റ്റിംഗ്‌ നേട്ടമാണ്‌ ബജാജ്‌ ഫിനാന്‍സ്‌ നല്‍കിയത്‌. 107 ശതമാനം പ്രീമിയമാണ്‌ ഈ ഓഹരിക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്‌.

ഐപി അലോട്ട്‌മെന്റ്‌ ലഭിച്ച ദീര്‍ഘകാല നിക്ഷേപകര്‍ക്ക്‌ ഈ ഓഹരി തുടര്‍ന്നും കൈവശം വെക്കാവുന്നതാണെന്ന്‌ അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ലിസ്റ്റിംഗിനു ശേഷം കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപക്ക്‌ മുകളിലെത്തി.

സബ്‌സ്‌ക്രിപ്‌ഷനില്‍ ഈ ഐപിഒ റെക്കോഡാണ്‌ സൃഷ്‌ടിച്ചത്‌. 6560 കോടി രൂപയുടെ ഐപിഒയ്‌ക്ക്‌ ലഭിച്ചത്‌ 3.2 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകള്‍ ആണ്‌. ഐപിഒ 63.6 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌.

സ്ഥാപന ഇതര നിക്ഷേപകരുടെ വിഭാഗത്തില്‍ മാത്രം 200 മടങ്ങ്‌ സബ്‌സ്‌ക്രിപ്‌ഷനുണ്ടായി. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1731 കോടി രൂപയാണ്‌ കമ്പനി കൈവരിച്ച ലാഭം. 38 ശതമാനം വളര്‍ച്ചയാണ്‌ ലാഭത്തിലുണ്ടായത്‌. 2022-23ല്‍ ലാഭം 1258 കോടി രൂപയായിരുന്നു.

X
Top