ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി ആഗോള ടാക്‌സ് കണ്‍സല്‍ട്ടന്റ് കമ്പനി ബേക്കര്‍ ടില്ലി-പൈയേറിയന്‍

  • വരും വര്‍ഷങ്ങളില്‍ ആയിരത്തിലധികം തൊഴിലവസരം

കൊച്ചി: ആഗോള ടാക്‌സ് കണ്‍സല്‍ട്ടന്റ് കമ്പനി ബേക്കര്‍ ടില്ലി-പൈയേറിയന്‍(ബിടി-പൈ) മാനേജ ഡ് സര്‍വീസസ് എല്‍എല്‍പിയുടെ കേരളത്തിലെ ആദ്യ ഓഫീസ് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി.

1000 ല്‍പ്പരം തൊഴിലവസരങ്ങളാണ് ഇതു വഴി ഇന്‍ഫോപാര്‍ക്കില്‍ സൃഷ്ടിക്കപ്പെടുന്നത്.
വിദ്യാസമ്പന്നമായ കേരള സമൂഹത്തിന്റെ വിജ്ഞാന ശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്ന് കമ്പനിയുടെ ആഗോള മേധാവി ഡിയേന്ന മെറിഫീല്‍ഡ് പറഞ്ഞു.

ബംഗളുരുവിനപ്പുറത്തേക്ക് ഓഫീസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ കമ്പനിയുടെ യുഎസ് ഓഫീസ് വഴിയാണ് കൊച്ചിയെ തെരഞ്ഞെടുത്തത്. വരും വര്‍ഷങ്ങളില്‍ ആയിരം പേരെയെങ്കിലും റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്ന് കാമ്പസിലെ ലുലു സൈബര്‍ ടവര്‍ ഒന്നിലെ പതിനായിരം ചതുരശ്രയടി സ്ഥലത്താണ് ബിടി-പൈ പ്രവര്‍ത്തനം തുടങ്ങുന്നത്. തുടക്കത്തില്‍ 85 ജീവനക്കാരാണുണ്ടാകുന്നത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേക്കര്‍ ടില്ലിയും ഇന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈയേറിയന്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് ബിടി-പൈ. അമേരിക്കന്‍ നികുതി സംബന്ധമായ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്.

വരും ദിവസങ്ങളില്‍ തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരു പോലെ അവസരമുണ്ടാകുമെന്നും കമ്പനിയുടെ ഇന്ത്യ മേധാവി ഗുരുനാഥ് കനത്തൂര്‍ പറഞ്ഞു.

ബിടി-പൈ ടാക്‌സ് മേധാവി ക്രിസ് ജോണ്‍സണ്‍, ക്രേസെന്‍ ബോഷിലോവ്, ബ്രിജിഡ് എലിയട്ട്, ലൈജിയ വെയില്‍ തുടങ്ങിയ ബിടി-പൈയുടെ ആഗോള നേതൃനിരയും ചടങ്ങില്‍ സംബന്ധിച്ചു.

ബംഗളുരു ഓഫീസിലെ ടാക്‌സ് ഡയറക്ടര്‍ ഭാരതി ചന്ദ്രന്‍, കൊച്ചി സെന്റര്‍ ലീഡ് സൈബിന്‍ പൗലോസ്, മാനേജര്‍ രാജ്കുമാര്‍ കെ എന്നിവരാണ് കമ്പനിയുടെ കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

X
Top