
മുംബൈ: വിജയനഗർ ആസ്ഥാനമായുള്ള ബാൽഡോട്ട ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആരെസ് അയൺ ആൻഡ് സ്റ്റീൽ, 18,000 കോടി രൂപ മുതൽമുടക്കിൽ പ്രതിവർഷം 3.5 ദശലക്ഷം ടൺ (MTPA) ശേഷിയുള്ള ഒരു സംയോജിത സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നു.
കൊപ്പൽ ജില്ലയിലെ ഹലവർത്തി ഗ്രാമത്തിലാണ് നിർദിഷ്ട പ്ലാന്റ് സ്ഥാപിക്കുന്നത്. ഈ പ്ലാന്റിനായി ആരെസ് ഇതിനകം 1036 ഏക്കർ ഭൂമി ഏറ്റെടുത്തു. കൂടാതെ കമ്പനി 933 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണെന്നും, പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയും വെള്ളം വലിച്ചെടുക്കുന്നതിനുള്ള അനുമതിയും ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ബൽഡോട്ട ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
പദ്ധതി വഴി പ്രത്യക്ഷമായും പരോക്ഷമായും 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.