Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ലാഭ പാതയിൽ മടങ്ങിയെത്തി ബന്ധൻ ബാങ്ക്

മുംബൈ: 2022 സെപ്തംബർ പാദത്തിൽ 209 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സ്വകാര്യമേഖല ബാങ്കായ ബന്ധൻ ബാങ്ക്. മുൻ വർഷം ഇതേ കാലയളവിൽ ബാങ്ക് 3,009 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്.

രണ്ടാം പാദത്തിലെ ബാങ്കിന്റെ പ്രൊവിഷനുകൾ 1,280 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 5,614 കോടി രൂപയായിരുന്നു. ത്രൈമാസത്തിൽ അറ്റ പലിശ വരുമാനം 13.3 ശതമാനം ഉയർന്ന് 2,193 കോടി രൂപയായിട്ടും ബാങ്കിന്റെ അറ്റ ​​പലിശ മാർജിൻ (എൻഐഎം) 7.6 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറഞ്ഞു. 3,535 കോടിയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയത് എൻഐഎമ്മിനെ പ്രതികൂലമായി ബാധിച്ചു.

കോവിഡിന് ശേഷം രണ്ട് ഘട്ടങ്ങളിലായി മൊത്തം 5,700 കോടി രൂപയുടെ കുടിശ്ശിക വായ്പകൾ ബാങ്ക് എഴുതിത്തള്ളി. ഏറ്റവും പുതിയ എഴുതിത്തള്ളലുകൾ പൂർണ്ണമായും മൈക്രോഫിനാൻസ് ബുക്കുകളിൽ നിന്നാണ്. ഇതോടെ ഇത് സെപ്റ്റംബർ അവസാനത്തോടെ 53,920 കോടി രൂപയായി ചുരുങ്ങി.

നടപ്പ് സാമ്പത്തിക വർഷത്തിൽ 22-25% വായ്പാ വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കൂടാതെ മൂന്ന് മാസം മുമ്പ് 7.25% ആയിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 7.19% ആയി കുറഞ്ഞതോടെ ബന്ധൻ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. ഒപ്പം അടുത്ത സാമ്പത്തിക വർഷം സ്വന്തം ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കാൻ ബാങ്ക് പദ്ധതിയിടുന്നു.

X
Top