ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ ബന്ധന്‍ ബാങ്ക്, ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 721 കോടി രൂപയാണ് വായ്പാദാതാവ് റിപ്പോര്‍ട്ട് ചെയ്ത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19 ശതമാനം കുറവാണിത്.
മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 7.25 ശതമാനമായിരുന്നത് 6.76 ശതമാനമായി കുറഞ്ഞപ്പോള്‍ അറ്റ നിഷ്‌ക്രിയ ആസ്തി 1.98 ശതമാനത്തില്‍ നിന്നും 2.18 ശതമാനമായി കൂടി.വാണിജ്യ ബാങ്കിംഗ് വാര്‍ഷികാടിസ്ഥാനത്തില്‍ 78 ശതമാനമുയര്‍ന്നിട്ടുണ്ട്. ചെറുകിട വായ്പ ബുക്ക് 86.5 ശതമാനവും ഭവന വായ്പ ബുക്ക് 9.5 ശതമാനവുമാണ് മെച്ചപ്പെട്ടത്.
7 ലക്ഷം ഉപഭോക്താക്കളെ പുതിയതായി സൃഷ്ടിച്ചുവെന്നും ബാങ്ക് അറിയിക്കുന്നു.3.07 കോടി ഉപഭോക്താക്കളാണ് നിലവില്‍ ബാങ്കിനുള്ളത്. ഔട്ട്ലെറ്റുകളുടെ എണ്ണം 6140 ആയി.
ഇതില്‍ 1542 ബ്രാഞ്ചുകളും 4598 ബാങ്കിംഗ് യൂണിറ്റുകളുമാണുള്ളത്.