ന്യൂഡല്‍ഹി: ബന്ധന്‍ ബാങ്ക് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 808 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 58 ശതമാനം കുറവ്.
വരുമാനം 1 ശതമാനം മാത്രം ഉയര്‍ന്ന് 4897 കോടി രൂപയുമായി.
അറ്റ പലിശ വരുമാനം (എന്‍ഐഐ) തുടര്‍ച്ചയായി 19 ശതമാനം ഉയര്‍ന്ന് 2472 കോടി രൂപയായപ്പോള്‍ പലിശ രഹിത വരുമാനം 39 ശതമാനം ഉയര്‍ന്ന് 629 കോടി രൂപ. പ്രവര്‍ത്തന ലാഭം തുടര്‍ച്ചയായി 7 ശതമാനം താഴ്ന്ന് 1796 കോടി രൂപയായിട്ടുണ്ട്.
അറ്റപലിശ മാര്‍ജിന്‍ 7.3 ശതമാനത്തില്‍ നിന്നും 6.5 ശതമാനമായി ചുരുങ്ങി. 1.5 രൂപയുടെ ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. 2023 സാമ്പത്തികവര്‍ഷത്തില്‍ 2195 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
മുന്‍വര്‍ഷത്തില്‍ ഇത് 126 കോടി രൂപ മാത്രമായിരുന്നു. എന്‍ഐഐ 6.3 ശതമാനം ഉയര്‍ന്ന് 9260 കോടി രൂപ.പലിശ രഹിത വരുമാനം 12.5 ശതമാനം കുറഞ്ഞ് 2469 കോടി രൂപ.
പ്രവര്‍ത്തന ലാഭം 11.5 ശതമാനം താഴ്ന്ന് 7091 കോടി രൂപയിലെത്തി. അറ്റ പലിശമാര്‍ജിന്‍ 7.2 ശതമാനത്തില്‍ നിന്നും 8.2 ശതമാനമായി ഉയര്‍ന്നു.