ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അറ്റാദായം പ്രതീക്ഷിച്ച തോതിലായില്ല, ബന്ധന്‍ ബാങ്ക് ഓഹരി തിരിച്ചടി നേരിടുന്നു

മുംബൈ: പ്രതീക്ഷിച്ച അറ്റാദായം കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ബന്ധന്‍ ബാങ്ക് ഓഹരി തിങ്കളാഴ്ച 10 ശതമാനത്തോളം ഇടിവ് നേരിട്ടു. 239.40 രൂപയിലാണ് നിലവില്‍ സ്‌റ്റോക്കുള്ളത്.209 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ സെപ്തംബര്‍ പാദത്തില്‍ ബാങ്കിനായിരുന്നു.

ഒരു വര്‍ഷം മുന്‍പ് 3008 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്താണിത്. അറ്റ പലിശ വരുമാനം 13.3 ശതമാനം ഉയര്‍ത്തി 2193 കോടി രൂപയാക്കാനും സാധിച്ചു. എന്നാല്‍ 2422.9 കോടി രൂപയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

അറ്റ പലിശമാര്‍ജിന്‍ 100 ബേസിസ് പോയിന്റ് കുറഞ്ഞ ് 8 ശതമാനമായി. ആസ്തി ഗുണമേന്മയില്‍ നേരിയ മുന്നേറ്റം മാത്രമാണ് പ്രകടമായത്. മൊത്തം നിഷ്‌ക്രിയ ആസ്തി 7.3 ശതമാനത്തില്‍ നിന്നും 7.2 ശതമാനമായി കുറഞ്ഞു.

അറ്റ നിഷ്‌ക്രിയ ആസ്തി 1.9 ശതമാനത്തില്‍ സ്ഥിരമായി തുടരുകയാണ്. മോതിലാല്‍ ഓസ്വാള്‍ 2023/24 വരുമാന അനുമാനം 18/11 ശതമാനമായി കുറച്ചിട്ടുണ്ട്. 300 രൂപ ലക്ഷ്യവില നിശ്ചയിച്ച് ന്യൂട്രല്‍ റേറ്റിംഗാണ് അവര്‍ നല്‍കുന്നത്.

എന്നാല്‍ ബാങ്ക് ഓഫ് അമേരിക്ക 355 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. അതേസമയം ഏര്‍ണിംഗ് പര്‍ ഷെയര്‍ (ഇപിഎസ് ) അനുമാനം 20-30 ശതമാനം താഴ്ത്തി.

330-360 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് ക്രെഡിറ്റ് സ്യൂസ് നിര്‍ദ്ദേശിക്കുന്നത്.

X
Top