മുംബൈ: റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദുര്‍ബല വിതരണ പ്രവണത കാരണം ബന്ധന്‍ ബാങ്ക് ഓഹരികള്‍ താഴ്ചവരിച്ചു. 3.2 ശതമാനം ഇടിഞ്ഞ് 267.40 രൂപയിലാണ് ഓഹരിയുള്ളത്. സെപ്തംബര്‍ പാദത്തില്‍ ബാങ്ക് 99,374 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു.
മുന്‍ പാദത്തില്‍ നിന്നും 3 ശതമാനം മാത്രം വര്‍ധനവ്. അതേസമയം സ്വീകരിച്ച നിക്ഷേപം 7 ശതമാനം ഉയര്‍ന്ന് 99,365 കോടി രൂപയായിട്ടുണ്ട്. ചെറുകിട നിക്ഷേപം 1 ശതമാനം ഉയര്‍ന്ന് 73,660 കോടി രൂപയായപ്പോള്‍ സിഎഎസ്എ നിക്ഷേപങ്ങളുടെ വളര്‍ച്ച 40.509 കോടി രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
നിഷ്‌ക്രിയ ആസ്തി ഒഴിച്ച് തങ്ങളുടെ ശേഖരണപര്യാപ്തത 97 ശതമാനമാണെന്ന് ബാങ്ക് അവകാശപ്പെട്ടു. 275 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് മോതിലാല്‍ ഓസ്വാള്‍ നല്‍കുന്നത്. എന്നാല്‍ സിഎല്‍എസ്എ 325 രൂപ ലക്ഷ്യവിലയോടു കൂടിയ ഔട്ട്‌പെര്‍ഫോമിംഗ് റേറ്റിംഗ് സ്റ്റോക്കിന് നല്‍കുന്നു.