ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

ഒന്നിലധികം കമ്പനികളിൽ നിക്ഷേപമിറക്കാൻ ബന്ധൻ ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് അനുമതി

മുംബൈ: ബന്ധൻ ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് (BFHL) ഒന്നിലധികം കമ്പനികളിൽ നിക്ഷേപം നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതി ലഭിച്ചു. അനുമതി പ്രകാരം ഐഡിഎഫ്സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിലും (IDFC AMC), ഐഡിഎഫ്സി ട്രസ്റ്റി കമ്പനി ലിമിറ്റഡിലുമാണ് (IDFC TCL) ബിഎച്ച്എഫ്എൽ നിക്ഷേപമിറക്കുന്നത്.

ഐ‌ഡി‌എഫ്‌സി എ‌എം‌സിയിലും ഐ‌ഡി‌എഫ്‌സി ടി‌സി‌എല്ലിലും നിക്ഷേപം നടത്താൻ ബി‌എഫ്‌എച്ച്‌എല്ലിന് ആർ‌ബി‌ഐയുടെ അനുമതി ലഭിച്ചതായി ഐഡിഎഫ്‌സി വെള്ളിയാഴ്ച റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 2022 ഒക്ടോബർ 20 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച അനുമതി നൽകിയത്.

അതേസമയം നിർദിഷ്ട നിക്ഷേപം സെബിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പിലാക്കുമെന്ന് ഐഡിഎഫ്‌സി പറഞ്ഞു. ഈ വർഷം ആദ്യം യഥാക്രമം 2,700 കോടി രൂപയും 30 ലക്ഷം രൂപയും നിക്ഷേപിച്ച് ഐഡിഎഫ്‌സി എഎംസിയിൽ 60 ശതമാനവും ഐഡിഎഫ്‌സി ടിസിഎല്ലിൽ 60 ശതമാനവും ഓഹരി ഏറ്റെടുക്കുന്നതിന് ബന്ധൻ ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് ഐഡിഎഫ്‌സി അംഗീകാരം നൽകിയിരുന്നു.

ഈ ഇടപാടിനാണ് ഇപ്പോൾ ആർബിഐയുടെ അനുമതി ലഭിച്ചത്.

X
Top