ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബന്ധന്‍ മുച്വല്‍ ഫണ്ട് നിഫ്റ്റി 200 ക്വാളിറ്റി 30 ഇന്‍ഡെക്‌സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: നിഫ്റ്റി 200 ഗണത്തില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന മൂല്യമുള്ള 30 കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാവുന്ന മികച്ച വരുമാനം നല്‍കുന്ന നിക്ഷേപ പദ്ധതി ബന്ധന്‍ മുച്വല്‍ ഫണ്ട് അവതരിപ്പിച്ചു.

പുതിയ നിഫ്റ്റി 200 ക്വാളിറ്റി 30 ഇന്‍ഡെക്‌സ് ഫണ്ടില്‍ നവംബര്‍ 29 വരെ നിക്ഷേപിക്കാം. ഓഹരി വരുമാനം, കടം-ഓഹരി അനുപാതം, പ്രതി ഓഹരി വരുമാനം തുടങ്ങിയ വിവിധ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച പ്രകടനം നടത്തുന്ന 30 കമ്പനികളുടെ ഓഹരികള്‍ ഈ ഫണ്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മുച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയോ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലോ, ബന്ധന്‍ മുച്വല്‍ ഫണ്ട് വെബ്സ്റ്റില്‍ നിന്ന് നേരിട്ടോ ഈ ഫണ്ടില്‍ നിക്ഷേപിക്കാം.

പ്രതിസന്ധികളെ അതിജീവിക്കാന്‍ ശേഷിയുള്ള ലാര്‍ജ്-കാപ്, മികച്ച ഗുണമേന്മയുള്ള കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ച് വരികയാണ്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച ഫണ്ടാണിതെന്ന് ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

മുച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയോ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലോ, ബന്ധന്‍ മുച്വല്‍ ഫണ്ട് വെബ്സ്റ്റില്‍ നിന്ന് നേരിട്ടോ ഈ ഫണ്ടില്‍ നിക്ഷേപിക്കാം.

https://bandhanmutual.com/nfo/bandhan-nifty-200-quality-30-index-fund/

X
Top