ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ബംഗ്ലാദേശ് ഇന്ത്യന്‍ രൂപയില്‍ വ്യാപാരത്തിനൊരുങ്ങുന്നു

ധാക്ക: രണ്ട് ബംഗ്ലാദേശ് ബാങ്കുകള്‍ ഇന്ത്യന്‍ രൂപയില്‍ വ്യാപാര ഇടപാടുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഫോറെക്‌സ് കരുതല്‍ ശേഖരം ഉയര്‍ത്താനും ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ഐസിഐസിഐ ബാങ്കിലും രൂപ അക്കൗണ്ടുകള്‍ തുറന്ന ഈസ്റ്റേണ്‍ ബാങ്ക് ജൂലൈ 11 ന് രൂപ വ്യാപാരത്തിനുള്ള പദ്ധതി പ്രഖ്യാപിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൊനാലി ബാങ്കാണ് ഇതേ സേവനം വാഗ്ദാനം ചെയ്യുന്ന മറ്റൊരു ബംഗ്ലാദേശി വായ്പാദാതാവ്.

ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ആഗോള പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ വായ്പാദാതാക്കളുടെ ഇന്ത്യന്‍ രൂപ ഉപയോഗം. പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളില്‍ വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കാന്‍ വികസ്വര രാജ്യങ്ങളെ സഹായിക്കും.

‘സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ സംവിധാനമാണ് ഇതുവഴി സാധ്യമാകുന്നത്,’ ഈസ്റ്റേണ്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അലി റെസ ഇഫ്‌തേക്കര്‍ വ്യാഴാഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞു.’ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരത്തില്‍ ഇന്ത്യന്‍ രൂപയുടെ ഉപയോഗംവിനിമയ ചെലവും ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവും കുറയ്ക്കും.’

X
Top