ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സൂക്ഷ്മ, ചെറുകിട സംരംഭ വായ്പയില്‍ 14.5 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കുള്ള(എംഎസ്ഇഎസ്) മുന്‍ഗണന വായ്പയില്‍ വര്‍ധന.2023 മെയില്‍ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 14.5 ശതമാനം അധികം വായ്പകളാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തെ സമാന മാസത്തില്‍ 25.2 ശതമാനമായിരുന്നു വളര്‍ച്ച.

ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യാണ് ഇക്കാര്യം വ്യക്തമാക്കിയത്.2022 മെയില്‍ 14.13 ലക്ഷം കോടിരൂപയുമുണ്ടായിരുന്ന മൈക്രോ ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പ 2023 ജനുവരിയില്‍ 16.17 ലക്ഷം കോടി രൂപയായി ഉയരുകയായിരുന്നു. മാതമല്ല, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പ, 2022 മെയില്‍ 3.61 ലക്ഷം കോടി രൂപയും 2021 മെയില്‍ 2.35 ലക്ഷം കോടി രൂപയുമുണ്ടായിരുന്നത് 2023 മെയില്‍ 4.02ലക്ഷം കോടി രൂപയായിട്ടുണ്ട്.

ഇതോടെ മൊത്തം എംഎസ്ഇഎസ് , ഇടത്തരം സംരഭ വായ്പ 2023 മെയില്‍ 20.20 ലക്ഷം രൂപയുടേതായി.ഇത് മൊത്തം ഭക്ഷ്യേതര ബാങ്ക് വായ്പയായ 138.5 ലക്ഷം കോടി രൂപയുടെ 14.5 ശതമാനവും ഏപ്രില്‍ 2023 ലെ 19.84 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 14.3 ശതമാനവും അധികമാണ്.കാര്‍ഷിക അനുബന്ധ മേഖലകള്‍ 2023 മെയില്‍ 16.57 ലക്ഷം കോടി രൂപ മുന്‍ഗണന വായ്പ നേടി.

ഭവന വായ്പയിനത്തില്‍ 6.22 ലക്ഷം കോടി രൂപയും വിദ്യാഭ്യാസ വായ്പയിനത്തില്‍ 59,466 കോടി രൂപയും പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജങ്ങള്‍ക്ക് 4,752 കോടി രൂപയും സാമൂഹ്യ അടിസ്ഥാനസൗകര്യവികസനത്തിന് 2,607 കോടി രൂപയും കയറ്റുമതി വായ്പയായി 12,234 കോടി രൂപയും 2023 മെയില്‍ വിതരണം ചെയ്യപ്പെട്ടു. മാത്രമല്ല, ആസ്തിഗുണമേന്മ ഉറപ്പുവരുത്തി, എംഎസ്എംഇ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ (ജിഎന്‍പിഎ) കുറഞ്ഞിട്ടുണ്ട്. എംഎസ്എംഇ ജിഎന്‍പിഎ 7.2 ശതമാനത്തില്‍ നിന്നും 6.7 ശതമാനമായി താഴ്ന്ന് 25 കോടി രൂപയില്‍ താഴെയായി.

X
Top