Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

രാജ്യത്തെ മൊത്ത, ചില്ലറ വായ്പ ജനുവരിയില്‍ 16 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ചില്ലറ, മൊത്തവ്യാപാരത്തില്‍ വിന്യസിക്കപ്പെട്ട ബാങ്ക് വായ്പ 2023 ജനുവരിയില്‍ 7.77 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാനമാസത്തെ അപേക്ഷിച്ച് 16.8 ശതമാനം വര്‍ധനയാണിത്. 2022 ഡിസംബറില്‍ ഈയിനത്തില്‍ വിതരണം ചെയ്യപ്പെട്ടത് 7.68 ലക്ഷം കോടി രൂപയാണ്.

2021 ഡിസംബറിനെ അപേക്ഷിച്ച് 14.7 ശതമാനം ഉയര്‍ച്ച. ചില്ലറ വ്യാപാരം 2023 ജനുവരിയില്‍ 3.96 ലക്ഷം കോടി രൂപ വായ്പയിനത്തില്‍ സ്വീകരിച്ചപ്പോള്‍ മൊത്തവ്യാപാരത്തിലേക്ക് (ഭക്ഷ്യ സംഭരണം ഒഴികെ) 3.81 ലക്ഷം കോടി രൂപ ഒഴുകി. 2022 ജനുവരിയില്‍ ഇത് യഥാക്രമം 3.25 ലക്ഷം കോടി രൂപയും 3.40 ലക്ഷം കോടി രൂപയുമായിരുന്നു.

യഥാക്രമം 21.8 ശതമാനം, 10.3 ശതമാനം ഈ വര്‍ഷം കൂടുതലായി. മൊത്തം വായപയായ 133.41 ലക്ഷം കോടി രൂപയുടെ 5.8 ശതമാനമാണ് ഇരുവിഭാഗങ്ങളിലുമായി വിതരണം ചെയ്യപ്പെട്ടത്. 2021 ജൂലൈയിലാണ് മൊത്ത, ചില്ലറ വ്യാപാരങ്ങളെ എംഎസ്എംഇ വിഭാഗത്തിന് കീഴിലാക്കുന്നത്.

അതിനുശേഷം ഇവര്‍ക്കുള്ള വായ്പ മാനദണ്ഡങ്ങള്‍ ലഘൂകരിക്കപ്പെട്ടു.ക്രെഡിറ്റ് ഗ്യാരണ്ടി സ്‌ക്കീമിനു കീഴില്‍ ഈ വിഭാഗങ്ങളെ മറ്റ് എംസ്എംഇകള്‍ക്ക് തുല്യമാക്കുകയായിരുന്നു. ക്രെഡിറ്റ് പരിധി 1 കോടി രൂപയില്‍ നിന്ന് 2 കോടി രൂപയാക്കിയാണ് ഉയര്‍ത്തിയത്.ഗാരന്റി കവറോടുകൂടിയ വായ്പയാണ് ഇത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മേഖലാ വിന്യാസ ഡാറ്റയിലാണ് ഈ കണക്കുകളുള്ളത്.

X
Top