ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മൊത്ത, ചില്ലറ വ്യാപാരികള്‍ക്കുള്ള വായ്പകളില്‍ 16 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ചില്ലറ, മൊത്തവ്യാപാരത്തില്‍ വിന്യസിക്കപ്പെട്ട ബാങ്ക് വായ്പ (മുന്‍ഗണനയില്ലാത്തത്) 2022 നവംബറില്‍ 7.33 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാനമാസത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനയാണിത്. 2021 നവംബറില്‍ ഈയിനത്തില്‍ വിതരണം ചെയ്യപ്പെട്ടത് 6.32 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

2020 നെ അപേക്ഷിച്ച് 10.2 ശതമാനം മാത്രം ഉയര്‍ച്ച. ചില്ലറ വ്യാപാരം 2022 നവംബറില്‍ 3.79 ലക്ഷം കോടി രൂപ വായ്പയിനത്തില്‍ സ്വീകരിച്ചപ്പോള്‍ മൊത്തവ്യാപാരത്തിലേക്ക് (ഭക്ഷ്യ സംഭരണം ഒഴികെ) 3.53 ലക്ഷം കോടി രൂപ ഒഴുകി. 2021 നവംബറില്‍ ഇത് യഥാക്രമം 3.11 ലക്ഷം കോടി രൂപയും 3.20 ലക്ഷം കോടി രൂപയുമായിരുന്നു.

യഥാക്രമം 21.9 ശതമാനം, 10.3 ശതമാനം ഈ വര്‍ഷം കൂടുതലായി. 2021 ജൂലൈയിലാണ് മൊത്ത, ചില്ലറ വ്യാപാരങ്ങളെ എംഎസ്എംഇ വിഭാഗത്തിന് കീഴിലാക്കുന്നത്. അതിനുശേഷം ഇവര്‍ക്കുള്ള വായ്പ മാനദണ്ഡങ്ങള്‍ ലഘൂകരിക്കപ്പെട്ടു.

ക്രെഡിറ്റ് ഗ്യാരണ്ടി സ്‌ക്കീമിനു കീഴില്‍ ഈ വിഭാഗങ്ങളെ മറ്റ് എംസ്എംഇകള്‍ക്ക് തുല്യമാക്കുകയായിരുന്നു. ക്രെഡിറ്റ് പരിധി 1 കോടി രൂപയില്‍ നിന്ന് 2 കോടി രൂപയാക്കിയാണ് ഉയര്‍ത്തിയത്.ഗാരന്റി കവറോടുകൂടിയ വായ്പയാണ് ഇത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മേഖലാ വിന്യാസ ഡാറ്റയിലാണ് ഈ കണക്കുകളുള്ളത്.

X
Top