
മുംബൈ: ഉത്സവ സീസണില്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് വായ്പാ വളര്‍ച്ച നേരിടാന്‍ ബാങ്കുകള്‍ നിക്ഷേപ നിരക്ക് ഉയര്‍ത്തി. ഇതോടെ ഒക്ടോബര്‍ ഏഴിന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ വാണിജ്യ ബാങ്കുകള്‍ 2.41 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.
ഉത്സവ സീസണില്‍ റീട്ടെയില്‍ വായ്പക്കാരും രണ്ടാം പാദത്തിന്റെ അവസാനത്തില്‍ കോര്‍പ്പറേറ്റുകളും വിവിധ വായ്പകളെടുത്തതോടെ വായ്പാ വളര്‍ച്ചയും ശക്തമായി.
ഒക്ടോബര്‍ 7 വരെയുള്ള കണക്കനുസരിച്ച് ബാങ്ക് വായ്പ വാര്‍ഷികാടിസ്ഥാനത്തില്‍ 17.94 ശതമാനം ഉയര്‍ന്ന് 128.6 ലക്ഷം കോടി രൂപയായി.
ആര്‍ബിഐ കണക്കുകള്‍ പ്രകാരം ബാങ്കുകളിലെ നിക്ഷേപം 9.62 ശതമാനം വര്‍ധിച്ച് 172.72 ലക്ഷം കോടി രൂപയായി. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ കുടിശ്ശികയുള്ള ലോണ്‍ ബുക്ക് 2022 സെപ്റ്റംബര്‍ 23-ന് 126.29 ലക്ഷം കോടി രൂപയില്‍ നിന്ന് 1.82 ശതമാനം വര്‍ധിച്ചു. 2002 സെപ്റ്റംബര്‍ 23-ന് വായ്പയിലെ വാര്‍ഷിക വളര്‍ച്ച 16.4 ശതമാനമായിരുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കോവിഡ് മൂലം ബാങ്ക് ക്രെഡിറ്റ് ഡിമാന്‍ഡിലുണ്ടായ കുറവ് മറികടക്കുകയും ക്രെഡിറ്റ് ഡിമാന്‍ഡ് ഏകദേശം 23 ശതമാനം വര്‍ധിക്കുകയും ചെയ്തു. ഈ കാലയളവില്‍ 25.5 ശതമാനം നിക്ഷേപ വളര്‍ച്ച കൈവരിക്കുകയും ചെയ്തു.