പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

ഇൻഡസ് ഇൻഡ് തട്ടിപ്പിൽ ബാങ്ക് ഉന്നതര്‍ക്കും വിപുല പങ്കാളിത്തം

നെഞ്ചിടിപ്പോടെ ബാങ്കിന്റെ റീട്ടെയില്‍ ഓഹരി ഉടമകള്‍പ്രൊമോട്ടർമാരുടെ ഓഹരികള്‍ പകുതിയും പണയത്തില്‍കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോ കണക്കുകളില്‍ വരുത്തിയ പിഴവുകള്‍ ഓഹരി തട്ടിപ്പിന് ലക്ഷ്യമിട്ടെന്ന് സൂചന.

2024 ഏപ്രിലിന് മുമ്ബുള്ള വർഷങ്ങളില്‍ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയുടെ മൂല്യം കണക്കാക്കുന്നതില്‍ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് അറ്റമൂല്യത്തില്‍ 2.38 ശതമാനം ഇടിവുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗമാണ് റിസർവ് ബാങ്ക് നിർദ്ദേശത്തെ തുടർന്ന് കണക്കുകള്‍ പരിശോധിച്ചത്. ഇതോടെ ബാങ്കിന്റെ അറ്റാദായത്തില്‍ മുമ്ബ് പ്രഖ്യാപിച്ചതിലും രണ്ടായിരം കോടി രൂപയുടെ വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ഇക്കാര്യം പുറത്തുവന്നതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബാങ്കിന്റെ ഓഹരി വില 30 ശതമാനത്തിലധികം കുറഞ്ഞ് 672 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് ഇൻഡസ് ഇൻഡ് ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് അടുപ്പക്കാരും വിദേശ നിക്ഷേപകരും ഉയർന്ന വിലയില്‍ ഓഹരികള്‍ വിറ്റുമാറിയതിനെ കുറിച്ച്‌ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.

റിസർവ് ബാങ്ക് നിർദ്ദേശം ലഭിച്ച 2024 മാർച്ചിന് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങളും ബാങ്കിലെ ഓഹരി പങ്കാളിത്തം ഗണ്യമായി കുറച്ചത് സംശയാസ്പദമാണെന്ന് ചെറുകിട നിക്ഷേപകർ പറയുന്നു.

മുൻകൂട്ടിയറിഞ്ഞ് ഓഹരി വിറ്റഴിച്ചു
ഇൻഡസ് ഇൻഡ് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ(സി.ഇ.ഒ) സുമന്ത് കാത്പ്പാലിയയും ഡെപ്യൂട്ടി സി.ഇ. ഒ അരുണ്‍ ഖുറാനയും കൈവശമുണ്ടായിരുന്ന ബാങ്കിന്റെ മുഴുവൻ ഓഹരികളും ജൂണ്‍ 2023നും ജൂണ്‍ 2024നും ഇടയില്‍ വിറ്റഴിച്ചിരുന്നു.

ഓഹരിയൊന്നിന് ശരാശരി 1400 രൂപയ്‌ക്ക് വിറ്റതിലൂടെ ഇരുവരും 200 കോടി രൂപയാണ് നേടിയത്. കണക്കിലെ പാളിച്ചകള്‍ പുറത്തറിയുമ്പോള്‍ ഓഹരികള്‍ക്ക് വിലത്തകർച്ച നേരിടുമെന്ന് മനസിലാക്കിയാണ് ഇവരുടെ നീക്കമെന്നാണ് ആരോപണം.

വിദേശ നിക്ഷേപകരും കൈയൊഴിഞ്ഞു
കഴിഞ്ഞ വർഷം മാർച്ചിനും ഡിസംബറിനുമിടയില്‍ ഇൻഡസ് ഇൻഡ് ബാങ്കിലെ വിദേശ നിക്ഷേപ പങ്കാളിത്തം 40.3 ശതമാനത്തില്‍ നിന്ന് 24.7 ശതമാനത്തിലേക്കാണ് കുറഞ്ഞത്.

ഇവർ വിറ്റഴിച്ച ഓഹരികള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങിയതോടെ അവരുടെ പങ്കാളിത്തം ഈ കാലയളവില്‍ 28.6 ശതമാനത്തില്‍ നിന്ന് 42.8 ശതമാനമായി ഉയർന്നു.

ചെറുകിട നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്ന ആഭ്യന്തര ഫണ്ടുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഇൻഡസ് ഇൻഡ് മാനേജ്‌മെന്റും ചേർന്ന് ഒത്തുകളിച്ച രാജ്യത്തെ വലിയ ഓഹരി തട്ടിപ്പാണിതെന്നും ആരോപണം ശക്തമാണ്.

അഞ്ച് ദിവസത്തിനിടെ ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരി ഉടമകളുടെ ആസ്‌തിയിലെ ഇടിവ് 23,282 കോടി രൂപ

X
Top