
മുംബൈ: രാജ്യത്തെ വിവിധ നഗരങ്ങളില്‍ ബാങ്കുകള്‍ നാളെ മുതല്‍ ആറ് ദിവസത്തോളം അടഞ്ഞ് കിടക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടര്‍ അനുസരിച്ച് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 11: രക്ഷാ ബന്ധന്‍
രക്ഷാബന്ധന്‍ പ്രമാണിച്ച് അഹമ്മദാബാദ്, ഭോപ്പാല്‍, ഡെറാഡൂണ്‍, ജയ്പൂര്‍, ഷിംല എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 12: രക്ഷാബന്ധന്‍
രക്ഷാബന്ധന്‍ ഈ വര്‍ഷം രണ്ട് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ഓഗസ്റ്റ് 11, ഓഗസ്റ്റ് 12. കാണ്‍പൂരിലെയും ലഖ്‌നൗവിലെയും ബാങ്കുകള്‍ ഓഗസ്റ്റ് 12ന് രാഖി ഉത്സവത്തോടനുബന്ധിച്ച് അടച്ചിടും.
ഓഗസ്റ്റ് 13: ദേശാഭിമാനി ദിനം
ഓഗസ്റ്റ് 13ന് ഇംഫാലിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും
ഓഗസ്റ്റ് 14: ഞായറാഴ്ച
ഞായറാഴ്ചകളിലും രണ്ടാമത്തെയും അവസാനത്തെയും ശനിയാഴ്ചകളിലും എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം ഇന്ത്യയൊട്ടാകെ
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 16: പാഴ്‌സി പുതുവര്‍ഷം (ഷഹെന്‍ഷാഹി)
പാഴ്‌സി പുതുവര്‍ഷത്തോടനുബന്ധിച്ച് ബേലാപൂര്‍, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 17ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആഗസ്റ്റ് 18, 19 തീയതികളില്‍ ജന്മാഷ്ടമി പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
മറ്റ് ബാങ്ക് അവധികള്‍
ഓഗസ്റ്റ് 18: ജന്മാഷ്ടമി ഭുവനേശ്വര്‍, ഡെറാഡൂണ്‍, കാണ്‍പൂര്‍, ലഖ്‌നൗ
ഓഗസ്റ്റ് 19: ജന്മാഷ്ടമി (ശ്രാവണ വാദ്8)/ കൃഷ്ണ ജയന്തി — അഹമ്മദാബാദ്, ഭോപ്പാല്‍, ചണ്ഡീഗഡ്, ചെന്നൈ, ഗാങ്‌ടോക്ക്, ജയ്പൂര്‍, ജമ്മു, പട്‌ന, റായ്പൂര്‍, റാഞ്ചി, ഷില്ലോങ്, ഷിംല.
ഓഗസ്റ്റ് 20: ശ്രീകൃഷ്ണ അഷ്ടമി ഹൈദരാബാദ്