കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എന്‍ബിഎഫ്‌സികള്‍ക്കുള്ള ബാങ്ക് വായ്പയില്‍ 14 ശതമാനം വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്ക് (എന്‍ബിഎഫ്‌സി) ബാങ്കുകള്‍ നല്‍കിയ വായ്പ ജൂണില്‍് 14.2 ലക്ഷം കോടി രൂപയായി.35.1 ശതമാനം വര്‍ദ്ധനവാണിത്.എന്‍ബിഎഫ്‌സികള്‍ക്കുള്ള ബാങ്കുകളുടെ ക്രെഡിറ്റ് എക്‌സ്‌പോഷര്‍ ജൂണില്‍ 35.1 ശതമാനം ഉയര്‍ന്ന് 14.2 ലക്ഷം കോടി രൂപയാണ്.

ഇതോടെ മൊത്തം ബാങ്ക് വായ്പയില്‍ എന്‍ബിഎഫ്‌സികളുടെ വിഹിതം 9.9 ശതമാനമായി.  2022 ജൂണില്‍ വിഹിതം 8.5 ശതമാനമായിരുന്നു. അതേസമയം ജൂലൈ 1 മുതല്‍ പ്രാബല്യത്തിലായ എച്ച്ഡിഎഫ്‌സി ബാങ്കുമായുള്ള എച്ച്ഡിഎഫ്‌സി ലയനം വച്ച് കണക്കുകൂട്ടുമ്പോള്‍ ബാങ്കുകളുടെ എക്‌സ്‌പോഷ്വര്‍ കുറവാണ്.

വാണിജ്യ പേപ്പറുകള്‍ (സിപി), കോര്‍പ്പറേറ്റ് കടം എന്നിവയുള്‍പ്പെടെ എന്‍ബിഎഫ്‌സികളിലേക്കൊഴുക്കിയ മ്യൂച്വല്‍ ഫണ്ടുകളുടെ കടം ജൂണില്‍1.62 ലക്ഷം കോടി രൂപയാണ്.  14.5 ശതമാനം ഉയര്‍ച്ച. എന്‍ബിഎഫ്‌സികളുമായുള്ള എംഎഫ് എക്‌സ്‌പോഷര്‍ ഏകദേശം 10 ശതമാനമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതായത് മാനേജ്‌മെന്റിന് കീഴിലുള്ള ഡെബ്റ്റ് ആസ്തികളില്‍ എന്‍ബിഎഫ്‌സി വായ്പ വിഹിതം സ്ഥിരമാണ്. അതേസമയം മൊത്തം അഡ്വാന്‍സുകളില്‍ എന്‍ബിഎഫ്‌സി വായ്പ വിഹിതം ജൂണില്‍ 10 ശതമാനമായി. 2018 ഫെബ്രുവരിയിലെ 4.5 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇരട്ടിയിലധികം വളര്‍ച്ച.

X
Top