മുംബൈ: ബെഞ്ച് മാര്‍ക്ക് സൂചികകളെ വെല്ലുന്ന പ്രകടനമാണ് ബാങ്ക് സൂചിക ഈ വര്‍ഷം നടത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് ഈ വര്‍ഷം 5 ശതമാനത്തിലധികം ഇടിവ് നേരിട്ടപ്പോള്‍ ബാങ്ക് സൂചിക 2 ശതമാനത്തിലധികം ഉയരുകയായിരുന്നു. ബാങ്ക് ഓഫ് ബറോഡ പോലുള്ള വലിയ ബാങ്കിംഗ് സ്‌റ്റോക്കുകള്‍ 38% ഉയര്‍ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക് 22% ത്തിലധികവും കരൂര്‍ വൈശ്യ ബാങ്ക് 16% ത്തിലധികവും വളര്‍ച്ച നേടി.
പലിശനിരക്കുകളും റീട്ടെയില്‍ ലോണ്‍ ബുക്കുകളും വര്‍ധിക്കുന്നതും ക്രെഡിറ്റ് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതുമാണ്് ബാങ്ക് ഓഹരികളെ തുണക്കുന്നത്. ആഗോള സാഹചര്യങ്ങള്‍ വഷളാകാത്തിടത്തോളം ബാങ്ക് ഓഹരികള്‍ കുതിപ്പ് തുടരുമെന്നുതന്നെ അനലിസ്റ്റുകള്‍ കരുതുന്നു. “ബാങ്കുകളുടെ മികച്ച പ്രകടനം സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട നിലയിലാണെന്നതിന്റെ സൂചനയാണ്. എന്നാല്‍ സമ്പദ്‌വ്യവസ്ഥ മോശമാകുമ്പോള്‍ അത് ബാങ്കിംഗ് മേഖലയെ വളരെയധികം ബാധിക്കും,” വിശകലന വിദഗ്ധര്‍ പറഞ്ഞു.
കോര്‍പ്പറേറ്റ് ബാങ്കുകള്‍ നടത്തിയ വലിയ തോതിലുള്ള ആസ്തിവില്‍പനയ്ക്ക് ശേഷം എന്‍പിഎ (നിഷ്‌ക്രിയ ആസ്തി) സ്ഥിതി മെച്ചപ്പെടുകയും വലിയ മോശം വായ്പകള്‍ ഉയര്‍ന്നുവരാതിരിക്കുകയും ചെയ്തു, വിദഗ്ധര്‍ പറഞ്ഞു. “ചില ബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വര്‍ദ്ധിക്കുന്ന പലിശ നിരക്കാണ് കാരണം.
‘ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നിവ പ്രതീക്ഷിച്ച നിലവാരത്തില്‍ പ്രകടനം നടത്തി. എന്നിരുന്നാലും, ലയനവും മാര്‍ജിന്‍ പ്രശ്‌നങ്ങളും കാരണം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പ്രകടനം മോശമായി,’ എല്‍കെപി സെക്യൂരിറ്റീസ് ബാങ്കിംഗ് അനലിസ്റ്റ് അജിത് കാബി നിരീക്ഷിക്കുന്നു.
‘2022ല്‍ ബാങ്കുകള്‍ ന്യായമായും നന്നായി പ്രവര്‍ത്തിച്ചു. എന്നാല്‍ വ്യതിചലനമുണ്ട്. ഒരു വശത്ത്, ഫെഡറല്‍ ബാങ്ക് പോലുള്ള ബാങ്കുകള്‍ അസാധാരണമായ പ്രകടനം കാഴ്ചവച്ചപ്പോള്‍ ആര്‍ബിഎല്‍ ബാങ്ക് പോലുള്ളവ പാടുപെട്ടു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെയും ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും കാര്യവും അങ്ങനെ തന്നെയായിരുന്നു,ഈ മൂന്ന് ബാങ്ക് (ആര്‍ബിഎല്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്) ഓഹരികള്‍ 2021 ലെ കണക്കുകൂട്ടലുകളേക്കാള്‍ താഴെയാണുള്ളത്,” സ്‌റ്റോക്ക് അഡ്വൈസറി ആന്‍ഡ് റിസര്‍ച്ച് പ്ലാറ്റ്‌ഫോമായ മാര്‍ക്കറ്റ്‌സ് മോജോ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ സുനില്‍ ദമാനിയ പറയുന്നു.
നല്ല മൂലധനത്തിന്റെയും ശക്തമായ ഡെപ്പോസിറ്റ് ഫ്രാഞ്ചൈസികളുടേയും പിന്‍ബലത്തില്‍ ബാങ്കുകള്‍ മികച്ച പ്രകടനം തുടരുമെന്നുതന്നെയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ച് സീനിയര്‍ വൈസ് പ്രസിഡന്റ് കൃഷ്ണന്‍ എഎസ്‌വി കണക്കുകൂട്ടുന്നത്. അതേസമയം നിലവില്‍ ബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥ മോശമാകുന്ന പക്ഷം രണ്ടാം പകുതിയില്‍ ബാങ്ക് ഓഹരികള്‍ തിരിച്ചടി നേരിട്ടേക്കാമെന്നാണ് മാക്കറ്റ്‌സ് മോജോയിലെ ദമാനിയ നിരീക്ഷിച്ചു. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്ന പക്ഷം ബാങ്ക് സൂചികകളും മികച്ച പ്രകടനം കാഴ്ചവയ്ക്കും.
ബിഎസ്ഇ ബാങ്ക് സൂചിക ഒരു മാസത്തിനുള്ളില്‍ ഏകദേശം 9.05 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് ദിവസങ്ങളില്‍ 5.23 ശതമാനവും വെള്ളിയാഴ്ച മാത്രം 1.49 ശതമാനംവും നേട്ടമുണ്ടാക്കാന്‍ സൂചികയ്ക്കായി. ഓഹരികളുടെ തനിച്ചുള്ള പ്രകടനം നിരീക്ഷിക്കുമ്പോള്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ഈ വര്‍ഷം ഇതുവരെ ഏകദേശം 8 ശതമാനത്തോളം ഇടിഞ്ഞു.
എന്നാല്‍ വെള്ളിയാഴ്ചത്തെ ക്ലോസിംഗ് സെഷനില്‍ 2.34% ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ ഓഹരിയ്ക്കായി. അതേസമയം ആര്‍ബിഎല്‍ ബാങ്ക് 30 ശതമാനവും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ ബിഎസ്ഇയില്‍ 28 ശതമാനം തിരിച്ചടി നേരിട്ടു.
എച്ച്ഡിഎഫ്‌സി ബാങ്ക് 2.34%, ആക്‌സിസ് ബാങ്ക് 2.14%, ബാങ്ക് ഓഫ് ബറോഡ 1.84%, ഐസിഐസിഐ ബാങ്ക് 1.74%, കൊട്ടക് മഹീന്ദ്ര ബാങ്ക് 1.42%, ബന്ധന്‍ ബാങ്ക് എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ മികച്ച നേട്ടങ്ങള്‍. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 2022 ല്‍ ഇതുവരെ 7.86% ഉയര്‍ന്നു. ബിഒബി 1.89%, ജെകെ ബാങ്ക് 1.60%, കാനറ ബാങ്ക് 1.24%, ഇന്ത്യന്‍ ബാങ്ക് 0.93%, എസ്ബിഐ 0.32 ശതമാനം, യൂണിയന്‍ ബാങ്ക് 0.13 ശതമാനം എന്നിങ്ങനെ വെള്ളിയാഴ്ച ഉയര്‍ന്നു.