രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മികച്ച നേട്ടവുമായി ബാങ്ക് ഓഹരികള്‍, നിക്ഷേപ വളര്‍ച്ച നിര്‍ണ്ണായകം

മുംബൈ: കഴിഞ്ഞ മൂന്ന് മാസമായി മികച്ച നേട്ടം കൈവരിക്കുകയാണ് ബാങ്കിംഗ് ഓഹരികള്‍. ഉയര്‍ച്ചയില്‍ എഫ്എംസിജി മോത്രമാണ് ബാങ്കിംഗ് ഓഹരികളുടെ മുന്നിലുള്ളത്. ഓഗസ്റ്റില്‍ 11 ശതമാനം നേട്ടമുണ്ടാക്കിയ ബാങ്ക് നിഫ്റ്റി സെപ്തംബറില്‍ ഇതുവരെ 5 ശതമാനം മുന്നേറി.

ആഭ്യന്തര, വിദേശ നിക്ഷേപകര്‍ക്കൊപ്പം മ്യൂച്വല്‍ ഫണ്ടുകളുടെ ഇഷ്ട ഓഹരികളായി മാറിയതാണ് മേഖലയെ തുണക്കുന്നത്. കിട്ടാകടങ്ങള്‍ കുറച്ചതും മികച്ച ബാലന്‍സ് ഷീറ്റും ഇന്ത്യന്‍ ബാങ്കുകളുടെ ശക്തി തെളിയിക്കുന്നു. അതിനോടൊപ്പം സമ്പദ് വ്യവസ്ഥയുടെ ശക്തി വിളിച്ചോതി വായ്പാ വളര്‍ച്ചയുമുണ്ടായി.

2022 ലെ ഒറ്റ അക്കത്തില്‍ നിന്നും വായ്പാ വളര്‍ച്ച നിലവില്‍ 15 ശതമാനമായിരിക്കുന്നു. ഉപഭോഗം കൂടിയതിന് തെളിവാണ്‌ വായ്പാ വളര്‍ച്ചയെന്ന് എംകെയ് ഗ്ലോബലിലെ ആനന്ദ് ദാമ പറഞ്ഞു. കാപക്‌സ് ഉയരുന്നതോടെ ബാങ്കുകള്‍ കൂടുതല്‍ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് മക്ക്വാറി കാപിറ്റല്‍.

നിലവില്‍ 9 വര്‍ഷത്തെ ഉയരത്തിലാണ് വായ്പാ വളര്‍ച്ച. പലിശ വരുമാനവും പലിശേതര വരുമാനവും വര്‍ധിക്കുന്നുമുണ്ട്. അതേസമയം ബാങ്ക് ഓഹരികള്‍ നഷ്ട സാധ്യതയില്‍ നിന്ന് മുക്തമല്ല.

വായ്പാ വളര്‍ച്ചയ്ക്ക് ആനുപാതികമായി നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകാത്തതും ട്രഷറി നഷ്ടവും വെല്ലുവിളികളാണ്. നിക്ഷേപത്തിലെ കുറവ് ഭാവിയിലെ വായ്പാ വിതരണം കുറയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. വായ്പാ വളര്‍ച്ച 15 ശതമാനമായപ്പോള്‍ നിക്ഷേപ വളര്‍ച്ച 9.5 ശതമാനം മാത്രമാണ്.

ബാങ്കിംഗ് മേഖല അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലുവിളി ട്രഷറി നഷ്ടമാണ്. ബോണ്ട് യീല്‍ഡുകള്‍ വര്‍ധിക്കുന്നതിനാല്‍ തുക അതിനായി വകയിരുത്തേണ്ടിവരുന്നു. ഇത് മാര്‍ജിന്‍ കുറയ്ക്കുന്നു.

വായ്പാ വളര്‍ച്ച നിക്ഷേപത്തെ അപേക്ഷിച്ച് വര്‍ധിക്കുന്നതിനാല്‍ 2023 സാമ്പത്തികവര്‍ഷത്തില്‍ വായ്പ, നിക്ഷേപ അനുപാതം ഉയരുമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് പറഞ്ഞു. ബാങ്കിംഗ് ഓഹരികള്‍ മികച്ച പ്രകടനം തുടരുമെങ്കിലും നിക്ഷേപ വളര്‍ച്ച നിലനിര്‍ത്തുന്നവയായിരിക്കും മികച്ച തെരഞ്ഞെടുപ്പെന്ന് വിദഗ്ധര്‍ പറയുന്നു.

കുറഞ്ഞ ചെലവുള്ള നിക്ഷേപങ്ങള്‍ വില്‍ക്കുന്നതിലും മാര്‍ജിന്‍ സംരക്ഷിക്കുന്നതിലുമുള്ള മികവ് ബാങ്കിംഗ് ഓഹരികളുടെ മാറ്റ് നിര്‍ണ്ണയിക്കും.

X
Top