ന്യൂഡല്‍ഹി: യുഎസ് ഡെറ്റ് സീലിംഗ് പ്രശ്നം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാല്‍ ആഗോള ഇക്വിറ്റി വിപണികളില്‍ അനിശ്ചിതത്വം തുടരും, വികെ വിജയകുമാര്‍, ജിയോജിത്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് നിരീക്ഷിക്കുന്നു. മാത്രമല്ല, ഈ തടസ്സം നീങ്ങിയ ശേഷമേ ശക്തമായ റാലി നടക്കൂ. അടിയൊഴുക്ക് അതേസമയം ബുള്ളിഷ് ആണ്.
2000 രൂപ നോട്ട് പിന്‍വലിക്കല്‍ കാരണം ബാങ്ക് നിഫ്റ്റി കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. നോട്ട് പിന്‍വലിക്കല്‍ ബാങ്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും സിഎസ്എ മെച്ചപ്പെടുത്തുകയും ചെയ്യും. ആഗോളതലത്തിലും ഇന്ത്യയിലും പലിശനിരക്കുകള്‍ ഉയര്‍ന്നു എന്നതും ശ്രദ്ധേയാണ്.
2023 അവസാനത്തോടെ നിരക്ക് കുറവുണ്ടാവുകയും റേറ്റ് സെന്‍സെറ്റീവ് സ്‌റ്റോക്കുകളായ സാമ്പത്തികം, റിയല്‍ എസ്റ്റേറ്റ്/നിര്‍മ്മാണം, ഓട്ടോകള്‍ തുടങ്ങിയവ നേട്ടമുണ്ടാക്കുകയും ചെയ്യും. മൂല്യം കുറഞ്ഞിരിക്കുന്നതിനാല്‍ ഐടി ഓഹരികള്‍ ഇപ്പോള്‍ ആകര്‍ഷകമാണ്.