കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ 49% വിഹിതം വില്‍ക്കുന്നു

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ 49% ഓഹരി വിഹിതം വില്‍ക്കാന്‍ ഒരുങ്ങുന്നു. ഈ ഇടപാടിന് ഉപദേശകരായി പ്രവര്‍ത്തിക്കുന്നത് ഐ സി ഐ സി ഐ സെക്യൂരിറ്റീസാണ്.

ബി ഒ ബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് എന്ന ഉപകമ്പനിയാണ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് നടത്തുന്നത്.

നിലവിലെ വളര്‍ച്ച നിരക്ക് അനുസരിച്ച് കാര്‍ഡുകളുടെ എണ്ണം നിലവില്‍ 18.5 ലക്ഷം ഉള്ളത് മാര്‍ച്ച് 2024ല്‍ 30 ലക്ഷമായി വര്‍ധിക്കും. കുടിശ്ശിക കടം 5000 കോടി രൂപയാകും. ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ പ്രതീക്ഷ ഉള്ളത് കൊണ്ട് 2022-23ല്‍ 300 കോടി രൂപയുടെ മൂലധന നിക്ഷേപം ബാങ്ക് നടത്തി, 2021 -22 ല്‍ 100 കോടി രൂപയും.

സ്വയം തൊഴില്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ് ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ കൂടുതലും.

ശമ്പള വരുമാനം ഉള്ളവരെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ ലാഭക്ഷമത വര്‍ധിച്ചിട്ടുണ്ട്.

അടുത്തിടെ ആക്‌സിസ് ബാങ്ക് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പടെ ഉള്ള ഉപഭോക്തൃ ബാങ്കിംഗ് ബിസിനിസ് ഏറ്റെടുത്തിരുന്നു. ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് അതിവേഗം വളരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കോ-ബ്രാന്‍ഡഡ് കാര്‍ഡുകളും വിവിധ ബാങ്കുകള്‍ പുറത്തിറക്കുന്നുണ്ട്.

എച്ച് ഡി എഫ് സി ബാങ്ക് -ഐ ആര്‍ സി ടി സി യു മായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു.

X
Top