Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എംസിഎല്‍ആര്‍ ഉയര്‍ത്തി ബാങ്ക് ഓഫ് ബറോഡയും കാനറ ബാങ്കും

മുംബൈ: റിസര്‍വ് ബാങ്ക് റീപോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടും ബാങ്ക് ഓഫ് ബറോഡ,കാനറ ബാങ്കുകള്‍ എംസിഎല്‍ആര്‍ ഉയര്‍ത്തി.എംസിഎല്‍ആറില്‍ 5 ബേസിസ് പോയിന്റ് വര്‍ധനവാണ് ബാങ്ക് ഓഫ് ബറോഡ നടപ്പാക്കിയത്. മൂന്ന് മാസം വരെയുള്ള എംസിഎല്‍ആര്‍ നിരക്ക് 7.9 ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായി ഉയര്‍ത്തി.

ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 8.55%-ല്‍ നിന്ന് 8.6% ആയി. സമാനമായി ആറ് മാസ എംസിഎല്‍ആര്‍ നിരക്കിലാണ് കാനറ ബാങ്ക് മാറ്റം വരുത്തിയത്. നിരക്ക് 8.45 ശതമാനത്തില്‍ നിന്നും 8.65 ശതമാനമാക്കി.

മറ്റ് വിഭാഗങ്ങളില്‍ മാറ്റമില്ല.

എംസിഎല്‍ആര്‍ വായ്പാ നിരക്കുകള്‍ 2023 ഏപ്രില്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു.പലിശ നിശ്ചിയിക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിനെയാണ് എംസിഎല്‍ആര്‍ കൊണ്ട് സൂചിപ്പിക്കുന്നത്. നിക്ഷേപ നിരക്ക്, റിപ്പോ നിരക്ക്, പ്രവര്‍ത്തനച്ചെലവ്, ക്യാഷ് റിസര്‍വ് അനുപാതം നിലനിര്‍ത്തുന്നതിനുള്ള ചെലവ് എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് വായ്പ നിരക്ക് തീരുമാനിക്കുമ്പോള്‍ പരിഗണിക്കുക.

റീപോ റേറ്റ് അഥവാ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന പലിശ നിരക്ക് ഉയരുമ്പോള്‍ എംസിഎല്‍ ആര്‍ അടിസ്ഥാനമാക്കിയ വായ്പകളെ ബാധിക്കും. നേരത്തെ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായിരുന്നു. ഫെബ്രുവരിയിലാണ് കേന്ദ്രബാങ്ക് അവസാനമായി റിപ്പോ നിരക്കുയര്‍ത്തിയത്.

2022 മെയ് മുതല്‍ ഇതുവരെ 6 തവണ റിപ്പോ ഉയര്‍ത്തി.

X
Top