ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

ബാങ്ക് ഓഫ് ബറോഡ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ മൂന്ന് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. യഥാക്രമം 399 ദിവസങ്ങളിലും 333 ദിവസങ്ങളിലുമുളള കാലാവധിയില്‍ മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീമും ബാങ്ക് അവതരിപ്പിച്ചു.

സാധാരണക്കാർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും പലിശ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

ഏറ്റവും പുതിയ എഫ്.ഡി പലിശ നിരക്കുകള്‍
ബാങ്ക് ഓഫ് ബറോഡ 15 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള ആഭ്യന്തര ടേം നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശ നിരക്ക് നൽകുന്നു. 7 മുതൽ 14 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 4.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

46 ദിവസം മുതൽ 90 ദിവസം വരെ 5.50 ശതമാനം നിരക്കിലും 91 ദിവസം മുതൽ 180 ദിവസം വരെയുള്ള നിക്ഷേപ കാലാവധിക്ക് 5.60 ശതമാനം നിരക്കിലും പലിശ നല്‍കുന്നു.

181 നും 210 നും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശ ലഭിക്കും. 211 നും 270 നും ഇടയിൽ കാലാവധി പൂർത്തിയാകുമ്പോൾ 6.15 ശതമാനം പലിശനിരക്ക് നൽകും. ഒരു വർഷത്തിൽ കൂടുതലും രണ്ട് വർഷം വരെ കാലാവധിയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.85% പലിശയും രണ്ട് വർഷത്തിൽ കൂടുതലും മൂന്ന് വർഷം വരെ കാലാവധിയുള്ളവയ്ക്ക് 7.15% പലിശയുമാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്.

മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീം അനുസരിച്ച് 399 ദിവസങ്ങൾക്ക് 7.25 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.

ബാങ്കിന്റെ ആഗോള ബിസിനസ് 2024 ജൂൺ 30 വരെ 8.52% വർഷം വർധിച്ച് 23.77 ട്രില്യൺ രൂപയായി. ബാങ്കിന്റെ ആഗോള നിക്ഷേപം 2024 ജൂൺ 30 വരെ 8.83% വർധിച്ച് 13.06 ട്രില്യൺ രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

X
Top