ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

ബാങ്കിംഗ് ഇന്‍ഫ്രാ, ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍, ഉപയോക്തൃ സുരക്ഷ എന്നിവ നവീകരിക്കാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്‍റെയും മേക്ക് ഇന്‍ ഇന്ത്യ സംരംഭവുമായും ഒത്തു ചേരുന്നതിന്‍റെയും ഭാഗമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ എച്ച്എഫ്സിഎല്ലില്‍ നിന്നുള്ള തദ്ദേശീയമായി നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സംവിധാനം- സ്വിച്ചുകള്‍ ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള 1600ലധികം ശാഖകളിലെ നെറ്റ്വര്‍ക്ക് വിജയകരമായി നവീകരിച്ചു.

ഈ തന്ത്രപരമായ പങ്കാളിത്തം ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ സാങ്കേതിക സ്വാശ്രയത്വത്തിലേക്കും മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവത്തിലേക്കുമുള്ള മുന്നേറ്റത്തിന്‍റെ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നതാണ്.

ബാങ്കിന്‍റെ രാജ്യത്താകമാനമുള്ള ശാഖകളിലെ എല്‍എഎന്‍ (ലാന്‍) കണ്ക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി എച്ച്എഫ്സിഎല്‍ മൂവായിരത്തോളം 24- പോര്‍ട്ട് സ്വിച്ചുകളാണ് ബാങ്കിന് കൈമാറിയത്.

ബാങ്കിന്‍റെ നിലവിലുള്ള നെറ്റ്വര്‍ക്ക് ആക്സസ് കണ്‍ട്രോളര്‍ (എന്‍എസി) സംവിധാനവുമായുള്ള എച്ച്എഫ്സിഎല്‍ സ്വിച്ചുകളുടെ സംയോജനം വഴി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ സാധിക്കും.

എന്എസി സംവിധാനം തുടര്‍ച്ചയായി ആക്സസ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ ഈ സ്വിച്ചുകള്‍ ബാങ്കുകളില്‍ ഉടനീളം വേഗതയും ഉറപ്പുള്ളതുമായ കണക്ടിവിറ്റി ഉറപ്പാക്കുകയും ചെയ്യും.

X
Top