
മുംബൈ: മികച്ച നാലാംപാദ ഫലങ്ങളാണ് ബാങ്ക് ഓഫ് ബറോഡ പുറത്തുവിട്ടത്. 4775 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 168 ശതമാനം അധികം.
2023 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 94 ശതമാനമുയര്‍ന്ന് 14110 കോടി രൂപയായി. അറ്റ പലിശ വരുമാനം 34 ശതമാനമുയര്‍ന്ന് 11525 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 3.03 ശതമാനത്തില്‍ നിന്നും 3.31 ശതമാനമായി ഉയര്‍ന്നു. 10.47 കോടി രൂപയായാണ് നിക്ഷേപം വര്‍ധിച്ചത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ഉയര്‍ച്ച. ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി 32 ശതമാനം താഴ്ന്ന് 36764 കോടി രൂപയുടേതായപ്പോള്‍ ജിഎന്‍പിഎ റേഷ്യോ (മൊത്തം നിഷ്‌ക്രിയ ആസ്തി) 6.61 ശതമാനത്തില്‍ നിന്നും 3.79 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ അനുപാതം 1.72 ശതമാനത്തില്‍ നിന്നും 0.89 ശതമാനമായാണ് കുറഞ്ഞത്.