ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കാർ വായ്പാ പലിശ 8.75% ആയി കുറച്ച് ബാങ്ക് ഒഫ് ബറോഡ

മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഒഫ് ബറോഡ കാർ ലോൺ പലിശ നിരക്ക് 9.40 ശതമാനത്തിൽ നിന്ന് 8.75 ആയി കുറച്ചു. 2024 ഫെബ്രുവരി 26 മുതൽ 2024 മാർച്ച് 31 വരെ കാർ ലോണുകളുടെ ഫ്‌ളോട്ടിംഗ് പലിശ നിരക്കിന്റെ പ്രത്യേക പരിമിത കാലയളവിലെ ഓഫറാണിത്.

പുതിയ നിരക്കായ 8.75ശതമാനം പുതിയ കാർ വാങ്ങുമ്പോൾ ബാധകമാണ്. കൂടാതെ കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് പ്രൊഫൈലുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ബാങ്ക് വായ്പയെടുക്കുന്നവർക്ക് ഫ്‌ളോട്ടിംഗ് നിരക്കിൽ സീറോ പ്രീപേയ്‌മെന്റ് ചാർജുകളും ഫിക്‌സഡ്, ഫ്‌ളോട്ടിംഗ് പലിശ നിരക്കിൽ പ്രോസസ്സിംഗ് ചാർജുകളിൽ ഇളവും വാഗ്ദാനം ചെയ്യുന്നു.

കാർ ലോണുകളുടെ സ്ഥിരം, ഫ്‌ളോട്ടിംഗ് പലിശകൾ ഡെയ്‌ലി റെഡ്യൂസിംഗ് ബാലൻസ് രീതിയിൽ കണക്കാക്കുമ്പോൾഉപഭോക്താക്കൾക്ക് ഗുണകരമാകുന്നു. തിരിച്ചടവ് കാലയളവ് 84 മാസം വരെ ലഭ്യമാണെന്നതിനാൽ ഇ.എം.ഐ തുകയിലും കുറവുണ്ടാകും.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ സുസ്ഥിരമായ പുരോഗതി, ഉപഭോക്തൃ ആത്മവിശ്വാസം എന്നിവയുടെ പിൻബലത്തിൽ 2024 ജനുവരിയിൽ പാസഞ്ചർ വാഹന വില്പന ഉയർന്നതോടെ കാറുകളുടെ ഡിമാൻഡ് ഏറിയിരിക്കുന്നുവെന്ന് ബാങ്ക് ഒഫ് ബറോഡ എക്‌സിക്യുട്ടീവ് ഡയറക്ടർ സഞ്ജയ് മുതലിയാർ പറഞ്ഞു.

ബാങ്ക് ഫ് ബറോഡ കാർ ലോണിന് ഡിജിറ്റലായി ബാങ്കിന്റെ ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോം ബറോഡ ഡിജിറ്റൽ കാർ ലോൺ വഴി ബാങ്കിന്റെ വെബ്‌സൈറ്റിലോ അടുത്തുള്ള ബ്രാഞ്ചിലോ അപേക്ഷിക്കാം.

X
Top