റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

ബാങ്ക് ഓഫ് ബറോഡ ഉയർന്ന എക്സിക്യൂട്ടീവുകളുടെ ചുമതലകൾ പുനഃക്രമീകരിച്ചു

മുംബൈ: സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ (BoB) നാല് ഉയർന്ന എക്സിക്യൂട്ടീവുകളുടെ പോർട്ട്ഫോളിയോകൾ പുനഃക്രമീകരിച്ചു.

ബാങ്ക് അറിയിപ്പ് പ്രകാരം, മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദേബദത്ത ചന്ദ് ചീഫ് റിസ്‌ക് ഓഫീസറുടെയും ചീഫ് കംപ്ലയൻസ് ഓഫീസറുടെയും ചുമതലകൾ കൂടി വഹിക്കും.

പുതുതായി ചേർന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഇഡി) ലാൽ സിംഗ് ചീഫ് ടെക്‌നോളജി ഓഫീസറുടെ പോർട്ട്‌ഫോളിയോയിൽ മേൽനോട്ടം വഹിക്കുകയും ഐടി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യും. ഡിജിറ്റൽ പേയ്‌മെന്റ്, ഇഷ്യുൻസ് ബിസിനസ്സ് മേധാവിയുടെ മേൽനോട്ടം കൂടി സിംഗ് വഹിക്കും.

ഏറ്റവും മുതിർന്ന എക്സിക്യൂട്ടീവ് ഡയറക്ടർ അജയ് ഖുറാന എംഎസ്എംഇ ബാങ്കിംഗ്, കോ-ലെൻഡിംഗ്, സപ്ലൈ ചെയിൻ ഫിനാൻസിങ്, അഗ്രികൾച്ചറൽ & ഗോൾഡ് ലോണുകൾ, ഫിനാൻഷ്യൽ ഇൻക്ലൂഷൻ, സിഎസ്ആർ എന്നിവയിൽ മേൽനോട്ടം വഹിക്കുമെന്ന് ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു.

സർക്കാർ ബന്ധങ്ങൾ (കേന്ദ്ര സർക്കാർ ബിസിനസുകൾ, സംസ്ഥാന സർക്കാർ ബിസിനസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ), പ്രതിരോധ വകുപ്പുമായുള്ള ബന്ധങ്ങൾ എന്നിവയിലും ഖുറാന മേൽനോട്ടം വഹിക്കും.

മറ്റൊരു ED, ജോയ്ദീപ് ദത്ത റോയ്, CASA, TD, Payroll A/Cs, കോർപ്പറേറ്റ് CASA ബന്ധങ്ങൾ, ബ്രാഞ്ച് ക്രോസ്-സെല്ലുകൾ എന്നിവ ഉൾപ്പെടുന്ന റീട്ടെയിൽ അസറ്റുകൾ, റീട്ടെയിൽ ബാധ്യതകൾ എന്നിവയിൽ മേൽനോട്ടം വഹിക്കും.

ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് ഇക്കണോമിസ്റ്റ് എന്നിവരുടെ മേൽനോട്ടവും അദ്ദേഹത്തിനായിരിക്കും.

ലളിത് ത്യാഗി അന്താരാഷ്ട്ര ബാങ്കിംഗിന്റെ മേൽനോട്ടം വഹിക്കും. വ്യാപാരം, ധനകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, എൻബിഎഫ്‌സികൾ, ക്യാഷ് മാനേജ്‌മെന്റ് എന്നിവ ഉൾപ്പെടുന്ന കോർപ്പറേറ്റ്, ഇന്റർനാഷണൽ ബാങ്കിംഗിലും അദ്ദേഹം മേൽനോട്ടം വഹിക്കും.

X
Top