Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

റെക്കോര്‍ഡ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: മാന്ദ്യഭീതി പിടിമുറുക്കുമ്പോഴും പണപ്പെരുപ്പത്തിന് ശമനമുണ്ടാക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്‌ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അരശതമാനത്തിന്റെ നിരക്കുയര്‍ത്തലിന്‌ കേന്ദ്രബാങ്ക് തയ്യാറായി. 27 വര്‍ഷത്തെ വലിയ വര്‍ധനവാണിത്.

ഇതോടെ രാജ്യത്തെ പലിശ നിരക്ക് 2008 ന് ശേഷമുള്ള ഉയര്‍ന്ന നിലയിലെത്തി. നിലവില്‍ 1.25 ശതമാനമാണ് പലിശനിരക്ക്. കേന്ദ്രബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി 8-1 ഭൂരിപക്ഷത്തിനാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

എംപിസി അംഗം സില്‍വാന ടെന്റേറോ 25 അടിസ്ഥാന പോയിന്റ് വര്‍ദ്ധനയ്ക്കായി ഒറ്റയ്ക്ക് വോട്ട് ചെയ്തു. 1990 കളിലെ മാന്ദ്യത്തിന് സമാനമായി, 2.1% ഉല്‍പാദനക്കുറവ് നേരിടുകയാണ് ബ്രിട്ടനെന്ന് കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് 19, 2008-09 ആഗോള മാന്ദ്യം എന്നിവയെ അപേക്ഷിച്ച് കുറവാണ് നിലവിലെ പ്രതിസന്ധി.

പണപ്പെരുപ്പ നിരക്ക് 13 ശതമാനമായി ഈയിടെ ഉയര്‍ന്നിരുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശവും തുടര്‍ന്നുണ്ടായ ഊര്‍ജവിലയിലെ കുതിച്ചുചാട്ടവുമാണ് രാജ്യത്ത് പണപ്പെരുപ്പമുയര്‍ത്തിയത്. തുടര്‍ന്ന്‌ റോയിട്ടേഴ്‌സ് വോട്ടെടുപ്പില്‍ ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും 50 അടിസ്ഥാന പോയിന്റ് വര്‍ദ്ധനവ് പ്രവചിച്ചു.

X
Top