ലണ്ടന്‍: പ്രധാന പലിശ നിരക്ക് കാല്‍ പോയിന്റ് ഉയര്‍ത്തി 4.5 ശതമാനമാക്കിയിരിക്കയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.15 വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്. പണപ്പെരുപ്പം 10 ശതമാനത്തിന് മുകളില്‍ തുടരുകയും ജീവിതച്ചെലവ് അധികരിക്കുകയും ചെയ്തതോടെ തുടര്‍ച്ചയായ 12-ാം തവണ ബിഒഇ നിരക്ക് ഉയര്‍ത്തി.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ഊര്‍ജ്ജ ബില്ലുകള്‍ വര്‍ദ്ധിച്ചതിനാല്‍ ആഗോള നയരൂപ കര്‍ത്താക്കള്‍ പണപ്പെരുപ്പത്തിനെതിരെ പോരാടുകയാണ്. പണപ്പെരുപ്പം കുറയുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് ബിഇഒ മുന്നറിയിപ്പ് നല്‍കുന്നു.അതേസമയം സമ്പദ് വ്യവസ്ഥ ഈ വര്‍ഷം മാന്ദ്യം മറികടക്കും.
ബാങ്കിംഗ് രംഗത്തെ പ്രക്ഷുബ്ധത ചെറിയ തോതില്‍ മാത്രമേ ബാധിക്കുകയുള്ളൂ. ഋഷി സുനാക്കിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കുന്നത്.
ഊര്‍ജ്ജ ബില്‍ സബ്സിഡി ഭാഗികമായി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.