Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫ്യൂച്ചർ ലൈഫ്സ്റ്റൈലിനെതിരെ പാപ്പരത്വ ഹർജിയുമായി ബിഒഐ

മുംബൈ: ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ ഫാഷൻസിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കുന്നതിനായി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ച് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. കടക്കെണിയിലായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ വസ്ത്ര വിഭാഗമാണ് ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻസ്. ഇത് സംബന്ധിച്ച് ചൊവ്വാഴ്ചയാണ് ബിഒഐ എൻസിഎൽടിയിൽ ഹർജി സമർപ്പിച്ചത്.

പ്രസ്തുത വിഷയത്തിൽ നിയമോപദേശം സ്വീകരിക്കുന്ന പ്രക്രിയയിലാണ് തങ്ങളെന്ന് ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ പറഞ്ഞു. ഇതിന് പുറമെ കമ്പനി അതിന്റെ സാമ്പത്തിക കടക്കാരനായ കാറ്റലിസ്റ്റ് ട്രസ്റ്റിഷിപ്പ് ലിമിറ്റഡ്, പ്രവർത്തന വായ്പക്കാരനായ ലോട്ടസ് ലൈഫ്‌സ്‌പേസ് എൽഎൽപി എന്നിവയിൽ നിന്ന് മറ്റ് രണ്ട് പാപ്പരത്വ ഹർജികൾ നേരിടുകയാണ്. ഈ കമ്പനികൾ യഥാക്രമം 451.98 കോടി, 150.37 കോടി എന്നിങ്ങനെയാണ് ക്ലെയിം ചെയ്തത്.

ഫ്യൂച്ചർ ലൈഫ്‌സ്റ്റൈലിന് ഇൻ-ഹൌസ് റീട്ടെയിൽ ശൃംഖലകൾ, സെൻട്രൽ, ബ്രാൻഡ് ഫാക്ടറി, എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ (ഇബിഒകൾ), വസ്ത്ര ലേബലുകളുടെ മറ്റ് മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ (എം‌ബി‌ഒകൾ) എന്നിവയുണ്ട്. അതേസമയം ഫ്യൂച്ചർ ലൈഫ്‌സ്റ്റൈലിന്റെ ബോർഡ് ഇതിനകം തന്നെ ആസ്തികളുടെ ധനസമ്പാദനം ആരംഭിച്ചിട്ടുണ്ട്.

X
Top