Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മോഹിത് ഭാട്ടിയ ബാങ്ക് ഓഫ് ഇന്ത്യ എംഎഫ് സിഇഒ

ന്യൂഡൽഹി: സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മോഹിത് ഭാട്ടിയയെ നിയമിച്ചതായി അറിയിച്ച് ബാങ്ക് ഓഫ് ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ്. നിയമനം ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വന്നു.

സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ, ടീം ബിൽഡിംഗ്, മാർക്കറ്റിംഗ് & ബ്രാൻഡിംഗ്, ഡിജിറ്റൽ ഇക്കോ സിസ്റ്റം ബിൽഡിംഗ് എന്നീ മേഖലകളിൽ മ്യൂച്വൽ ഫണ്ടുകളിലും ഫിനാൻഷ്യൽ സർവീസ് വ്യവസായത്തിലും ഭാട്ടിയയ്ക്ക് 26 വർഷത്തെ പ്രവർത്തി പരിചയമുണ്ട്.

ബാങ്ക് ഓഫ് ഇന്ത്യ മ്യൂച്ചൽ ഫണ്ടിൽ ചേരുന്നതിന് മുൻപ് കാനറ റോബെക്കോ അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ ഹെഡ്-സെയിൽസ് ആൻഡ് മാർക്കറ്റിംഗായിരുന്നു ഭാട്ടിയ. അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ഫണ്ട് ഹൗസ് മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികളിൽ (എയുഎം) 50,000 കോടി രൂപയിലെത്തിയിരുന്നു.

കൂടാതെ ആക്‌സിസ് ബാങ്ക്, ഡിഎസ്പി മെറിൽ ലിഞ്ച് ഇൻവെസ്റ്റ്‌മെന്റ് മാനേജർസ്, അലയൻസ് ക്യാപിറ്റൽ എഎംസി, ഫ്രാങ്ക്ലിൻ ടെംപിൾടൺ എഎംസി എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാട്ടിയ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള (ഗുഡ്ഗാവ്) ബിഇ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്), എംബിഎ ബിരുദധാരിയാണ്.

ബാങ്ക് ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബാങ്ക് ഓഫ് ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. വ്യവസായ കണക്കുകൾ പ്രകാരം കഴിഞ്ഞ പാദത്തിലെ ബാങ്ക് ഓഫ് ഇന്ത്യ മ്യൂച്വൽ ഫണ്ടിന്റെ ശരാശരി എയുഎം ₹3,054.36 ആയിരുന്നു.

X
Top