Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രൈമാസ അറ്റാദായത്തിൽ ഇടിവ്

മുംബൈ: ഏകികൃത അറ്റാദായത്തിൽ 22% ഇടിവ് രേഖപ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ. 561 കോടി രൂപയാരുന്നു വായ്പ ദാതാവിന്റെ ഒന്നാം പാദ ലാഭം. സമാനമായി മൊത്ത വരുമാനം 4 ശതമാനം ഇടിഞ്ഞ് 11,124 കോടി രൂപയായി കുറഞ്ഞു. എന്നാൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) 29 ശതമാനം വർധിച്ച് 4,072 കോടി രൂപയായപ്പോൾ അറ്റ പലിശ മാർജിൻ 2.55 ശതമാനമാണ്.

ആദ്യ പാദത്തിൽ ബിഒഐയുടെ പ്രവർത്തന ലാഭം 21 ശതമാനം ഇടിഞ്ഞ് 2,183 കോടി രൂപയായി. കൂടാതെ നികുതിക്ക് മുമ്പുള്ള മൊത്തം പ്രൊവിഷനുകൾ 1,322 കോടി രൂപയായി കുറഞ്ഞു. എന്നിരുന്നാലും, കിട്ടാക്കടത്തിനുള്ള വ്യവസ്ഥകൾ വർഷം തോറും 49% ഉയർന്ന് 1,304 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 2022 ജൂൺ 30 ലെ കണക്കനുസരിച്ച് 44,415 കോടി രൂപയായി ഉയർന്നു. അതേസമയം മൊത്ത എൻപിഎ അനുപാതം 9.30% ആയിരുന്നു

അവലോകന പാദത്തിൽ ബാങ്കിന്റെ നിക്ഷേപം വർഷം തോറും 3% വർദ്ധിച്ച് 6,40,734 കോടി രൂപയായപ്പോൾ, അഡ്വാൻസുകൾ 19% വർധിച്ച് 4,42,703 കോടി രൂപയായി. ബാങ്കിന്റെ മൊത്തം മൂലധന പര്യാപ്തത അനുപാതം (CRAR) 15.61% ആയിരുന്നപ്പോൾ സിഇടി-1 അനുപാതം 12.86% ആയിരുന്നു.

ഒരു പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യൻ സർക്കാരിന് ബാങ്കിൽ 81.41 ശതമാനം ഓഹരിയുണ്ട്. ബുധനാഴ്ച്ച ബിഎസ്‌ഇയിൽ ബാങ്കിന്റെ ഓഹരി 2.85 ശതമാനം ഇടിഞ്ഞ് 49.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

X
Top