Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നിക്ഷേപങ്ങള്‍ക്ക് 7.9 ശതമാനം പലിശയുമായി ബാങ്ക് ഒഫ് ഇന്ത്യ

കൊച്ചി: ചെറുകിട നിക്ഷേപകർക്ക് 333 ദിവസത്തേക്ക് 7.9 ശതമാനം വരെ പലിശ ലഭ്യമാക്കുന്ന സ്റ്റാർ ധൻ വൃദ്ധി ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം(Fixed Deposit Scheme) പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ(Bank of India) പ്രഖ്യാപിച്ചു.

സൂപ്പർ സീനിയർ നിക്ഷേപകർക്കാണ് 7.9 ശതമാനം പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ഇതേ കാലാവധിയില്‍ 7.75 ശതമാനവും മറ്റുള്ളവർക്ക് 7.25 ശതമാനവും പലിശ ലഭിക്കും.

നിക്ഷേപങ്ങളും വസ്തുവും ഈടായി നല്‍കി വായ്പയെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കാലാവധി എത്തുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കാനും അവസരമുണ്ട്.

X
Top