ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വായ്പാ വളർച്ചയിലും ആസ്തി ഗുണനിലവാരത്തിലും മുന്നിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്കിടയിൽ 2022- 23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വായ്പാ വളർച്ചയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്.

പൂന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഒഎം വാർഷികാടിസ്ഥാനത്തിൽ 21.67 ശതമാനത്തിന്റെ വർധനവ് നേടി. കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ 10 പാദത്തിലും തുടർച്ചയായി ക്രെഡിറ്റ് വളർച്ചയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര മുൻനിരയിലാണ്.

വായ്പാ വളർച്ചയിൽ 19.80 ശതമാനം വളർച്ചയുമായി യൂണിയൻ ബാങ്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ തൊട്ടുപിന്നിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 16.91 ശതമാനം അഡ്വാൻസസ് ഗ്രോത്തുമായി (ചെക്ക്) നാലാം സ്ഥാനത്തുണ്ട്.

എന്നാലും എസ്ബിഐയുടെ ആകെ വായ്പ, ബാങ്ക് ഓഫ് മഹാരാഷ്ട്രയുടേതിനേക്കാൾ 17 മടങ്ങ് കൂടുതലാണ്. എസ്ബിഐയുടെ ആകെ വായപ 26,47,205 കോടി രൂപയും ബിഒഎമ്മിന്റേത് 1,56,962 കോടി രൂപയുമാണ്.

റീട്ടെയിൽ, അഗ്രിക്കൾച്ചർ – എംഎസ്എംഇ (ആർഎഎം) ലോണുകളുടെ കാര്യത്തിൽ ബിഒഎം 19.18 ശതമാനത്തിന്റെ ഏറ്റവും ഉയർന്ന വളർച്ച നേടി. തൊട്ടുപിന്നിൽ 19.07 ശതമാനം വളർച്ചയുമായി പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കും 18.85 ശതമാനം വളർച്ചുമായി ബാങ്ക് ഓഫ് ബറോഡയുമാണ് ഉള്ളത്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കും എസ്ബിഐക്കുമാണ് ഏറ്റവും കുറഞ്ഞ നിഷ്ക്രിയ ആസ്തിയുള്ളത്. (ഗ്രോസ് ആൻഡ് നെറ്റ്).

ബാങ്ക് ഓഫ് ബറോഡയുടെയും എസ്ബിയുടെയും ആകെ നിഷ്ക്രിയ ആസ്തി യഥാക്രമം 2.94 ശതമാനവും 3.14 ശതമാനവും ആണ്. ഈ ബാങ്കുകളുടെ അറ്റ നിഷ്ക്രിയ ആസ്തി യഥാക്രമം 0.47 ശതമാനവും 0.77 ശതമാനവും ആണ്.

പൊതുമേഖല ബാങ്കുകളിൽ ഏറ്റവും ഉയർന്ന ക്യാപിറ്റൽ ആഡിക്വസി റേഷ്യോ രേഖപ്പെടുത്തിയത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 17.53 ശതമാനം. തൊട്ടുപിന്നിലുള്ള കാനറ ബാങ്കിന് 16.72 ശതമാനവും ഇന്ത്യൻ ബാങ്കിന് 15.74 ശതമാനവും ആണ്.

നിക്ഷേപ വളർച്ചയുടെ കാര്യത്തിൽ വാർഷികാടിസ്ഥാനത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര 14.50 ശതമാനം വളർച്ചയുമായി ഒന്നാമതും 13.48 ശതമാനം വളർച്ചയുമായി യൂണിയൻ ബാങ്ക് രണ്ടാമതും എത്തി. മൂന്നാം പാദത്തിലെ ആകെ നിക്ഷേപ വളർച്ചയിൽ ബിഒഎം മൂന്നാം സ്ഥാനത്താണ്.

ആകെ ബിസിനസ് ഗ്രോത്തിൽ 16.07 ശതമാനം വളർച്ചയുമായി ഒന്നാം സ്ഥാനത്തുള്ളത് യൂണിയൻ ബാങ്കാണ്. തൊട്ടുപിന്നിൽ 15.77 ശതമാനം വളർച്ചയുമായി ബിഒഎം രണ്ടാം സ്ഥാനത്തും 15.23 ശതമാനം വളർച്ചയുമായി ബാങ്ക് ഓഫ് ബറോഡ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പൊതുമേഖല ബാങ്കുകൾ 65 ശതമാനം വളർച്ച കൈവരിച്ചു കൊണ്ട് 29,175 കോടി രൂപ ലാഭം നേടി.

ബാങ്ക് ഓഫ് മഹാരാഷ്ടയുടെ ലാഭം 139 ശതമാനം ഉയർന്ന് 775 കോടി രൂപയായി. രണ്ടാം സ്ഥാനത്ത് കൊൽക്കത്ത ആസ്ഥാനമായുള്ള യൂക്കോ ബാങ്കാണ്.

110 ശതമാനം വർധവോടെ ഈ ബാങ്ക് 653 രൂപയുടെ ലാഭം നേടി.

X
Top