Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

നിക്ഷേപ-വായ്പ വളർച്ച; പിഎസ്ബി പട്ടികയിൽ ഒന്നാമനായി ബാങ്ക് ഓഫ് മഹാരാഷ്ട്ര

മുംബൈ: 2022-23ലെ ആദ്യ പാദത്തിൽ വായ്പയുടെയും നിക്ഷേപത്തിന്റെയും ശതമാന വളർച്ചയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ഇടയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച്‌ ബാങ്ക് ഓഫ് മഹാരാഷ്ട്ര (BoM). പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) പ്രസിദ്ധീകരിച്ച ത്രൈമാസ കണക്കുകൾ പ്രകാരം 2022 ജൂൺ അവസാനത്തോടെ പൂനെ ആസ്ഥാനമായുള്ള ബാങ്കിന്റെ മൊത്ത അഡ്വാൻസ് 27.10 ശതമാനം വർധിച്ച് 1,40,561 കോടി രൂപയായി.

ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ അഡ്വാൻസുകൾ യഥാക്രമം 16.43 ശതമാനം 15.73 ശതമാനം എന്നിങ്ങനെ നിരക്കിൽ ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 13.66 ശതമാനം വളർച്ചയോടെ നാലാം സ്ഥാനത്താണ് നിലകൊള്ളുന്നത്. എന്നിരുന്നാലും, എസ്ബിഐയുടെ മൊത്തത്തിലുള്ള വായ്‌പ ഏകദേശം 17 മടങ്ങ് ഉയർന്ന് 24,50,821 കോടി രൂപയായപ്പോൾ ബാങ്ക് ഓഫ് ബറോഡയുടേത് ബിഒഎമ്മിനെ അപേക്ഷിച്ച് ഏകദേശം അഞ്ച് മടങ്ങ് വർധിച്ച് 6,95,493 കോടിയായി.

നിക്ഷേപ വളർച്ചയുമായി ബന്ധപ്പെട്ട്, ബിഒഎം 12.35 ശതമാനം വളർച്ച രേഖപ്പെടുത്തുകയും 2022 ജൂൺ അവസാനത്തോടെ 1,95,909 കോടി രൂപ സമാഹരിക്കുകയും ചെയ്തു. അതേസമയം നിക്ഷേപത്തിൽ 9.42 ശതമാനം വളർച്ചയോടെ (9,92,517 കോടി രൂപ) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം സ്ഥാനത്താണ്, തൊട്ടുപിന്നാലെ ബാങ്ക് ഓഫ് ബറോഡ 8.51 ശതമാനം ഉയർന്ന് 9,09,095 കോടി രൂപയായി.

ജൂൺ പാദത്തിൽ കിട്ടാക്കടങ്ങളുടെ തുടർച്ചയായ ഇടിവിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകൾ കൂടുതൽ ലാഭം നേടി, വരും പാദങ്ങളിൽ ഈ പ്രവണത അവരുടെ ബാലൻസ് ഷീറ്റിൽ നല്ല സ്വാധീനം ചെലുത്തിയേക്കാം. അതേസമയം പ്രമുഖ പൊതുമേഖലാ വായ്പക്കാരായ എസ്ബിഐയും പിഎൻബിയും ജൂൺ പാദത്തിൽ കുറഞ്ഞ ലാഭം രേഖപ്പെടുത്തിയിരുന്നു.

X
Top