Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബാങ്ക് സ്വകാര്യവത്ക്കരണം നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

മുംബൈ: പൊതുമേഖലാ ബാങ്ക് സ്വകാര്യവല്‍ക്കരണം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ 9 വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് പത്രക്കാരുമായി സംസാരിക്കുകയായിരുന്നു ധനമന്ത്രി. രണ്ട് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കുമെന്ന് അവര്‍ 2021-22 ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

””ഐഡിബിഐ ബാങ്കിന് പുറമെ, രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശം ഞങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ സ്വകാര്യവത്ക്കരണത്തിന്് നിയമപരമായ ഭേദഗതികള്‍ ആവശ്യമാണ്, ഈ സമ്മേളനത്തില്‍ തന്നെ ഭേദഗതികള്‍ അവതരിപ്പിക്കാന്‍ തയ്യാറാകും,”സീതാരാമന്‍ 2021 ഫെബ്രുവരിയില്‍ പറഞ്ഞു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ സ്വകാര്യവല്‍ക്കരണത്തിന് തുടര്‍ന്ന്, നിതി ആയോഗ് 2021 ശുപാര്‍ശ ചെയ്തു.എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്വകാര്യവല്‍ക്കരിക്കരണത്തിനുള്ള ബാങ്കുകളുടെ പട്ടിക തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയാണ് സര്‍ക്കാര്‍.

””ബാങ്ക് സ്വകാര്യവല്‍ക്കരണം അജണ്ടയിലുണ്ട്. പക്ഷേ ഇപ്പോള്‍ എല്ലാ ബാങ്കുകളും ലാഭകരമായി മാറിയിരിക്കുന്നു, അതിനാല്‍ നിക്ഷേപകരില്‍ നിന്നുള്ള താല്‍പ്പര്യത്തെയും മറ്റ് ഘടകങ്ങളെയും അടിസ്ഥാനമാക്കി ഏത് വായ്പക്കാരനെ ബ്ലോക്കില്‍ ഉള്‍പ്പെടുത്താമെന്ന് തീരുമാനിക്കണം. അതിനായി പുനര്‍മൂല്യനിര്‍ണ്ണയം ആവശ്യമാണ്,” പേര് വെളിപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് മെയ് 16 ന് റിപ്പോര്‍ട്ട് ചെയ്തു.

X
Top