ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

2000 രൂപ നിക്ഷേപിക്കല്‍: ബാങ്കുകള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി

കൊല്‍ക്കത്ത: 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ചില ബാങ്കുകള്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുന്നതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ (എഐബിഇഎ). ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയന്‍ അധികൃതര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കത്തയച്ചു.

”നോട്ടുകള്, ഐഡി പ്രൂഫ്, കോണ്ടാക്റ്റ് നമ്പര്, വിലാസം മുതലായവയുടെ വിശദാംശങ്ങള്‍ സഹിതം അഭ്യര്‍ത്ഥന കത്ത് നല്‍കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിക്കുന്നു. ഇക്കാര്യം അറിയിക്കേണ്ടിവന്നതില്‍ ഖേദിക്കുന്നു,” എഐബിഇഎ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം കത്തില്‍ അറിയിച്ചു.

ആര്‍ബിഐ നിര്‍ദ്ദേശം മാനിക്കാതെ ഐഡി പ്രൂഫ് ചോദിക്കുന്നത് ശാഖകളില്‍ പിരിമുറുക്കം സൃഷ്ടിക്കുന്നതായും കത്ത് ചൂണ്ടിക്കാട്ടി. ചില സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചറിയല്‍ രേഖയും മറ്റ് രേഖകളും ആവശ്യപ്പെടുന്നുവെന്ന് എസ്ബിഐഎസ്എ മുന്‍ ഡെപ്യൂട്ടി ചീഫ് സെക്രട്ടറി അശോക് മുഖര്‍ജിയും ആരോപിച്ചു.

2000 രൂപ പിന്‍വലിച്ചതായി അറിയിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിന് അഭ്യര്‍ത്ഥന കത്ത്, തിരിച്ചറിയല്‍ രേഖ എന്നിവ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് മെയ് 22 ന് പുറത്തിറക്കിയ പുതുക്കിയ സര്‍ക്കുലറില്‍ ഇക്കാര്യം ആര്‍ബിഐ തിരുത്തി. പുതിയ സര്‍ക്കുലര്‍ പ്രകാരം അഭ്യര്‍ത്ഥനയും തിരിച്ചറിയല്‍ രേഖകളുമില്ലാതെ 2000 രൂപ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്.

X
Top