ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

റിപ്പോ നിരക്ക് വര്‍ധന: വായ്പാ നിരക്ക് 50 ബിപിഎസ് വരെയാകുമെന്ന് ബാങ്കുകള്‍

ന്യൂഡല്‍ഹി: വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) മുതല്‍ 50 ബിപിഎസ് വരെ ഉയര്‍ത്താനൊരുങ്ങുകയാണ് രാജ്യത്തെ ബാങ്കുകള്‍. റിപ്പോ 5.40 ശതമാനമായതോടെയാണ് ഇത്. വായ്പ നിരക്ക് 20-30 ബിപിഎസും നിക്ഷേപ നിരക്കുകള്‍ 30 -50 ബിപിഎസും ഉയരുമെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍ പറഞ്ഞു.

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് (എസ്ടിഎഫ്‌സി) വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (എംഡി) ഉമേഷ് രേവങ്കറിന്റെ അഭിപ്രായത്തില്‍ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുള്ള വായ്പാ പലിശ, 25 – 50 ബിപിഎസിനുള്ളിലാണ് വര്‍ധിക്കുക. പോളിസി നിരക്കുകളിലെ വര്‍ദ്ധനവിന് അനുസൃതമായി നിക്ഷേപ, വായ്പാ നിരക്കുകകളില്‍ മാറ്റം വരുമെന്ന് ആക്‌സിസ് ബാങ്കിലെ ട്രഷറി, മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഹോള്‍സെയില്‍ ബാങ്കിംഗ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് നീരജ് ഗംഭീറും പറഞ്ഞു.

പണപ്പെരുപ്പ പ്രവണതകള്‍ ഇല്ലാതാക്കാന്‍ റിപ്പോ നിരക്കില്‍ 50 ബിപിഎസ് വര്‍ദ്ധന, അനിവാര്യമായിരുന്നെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡി മുരളി രാമകൃഷ്ണന്‍ പറയുന്നു. വെള്ളിയാഴ്ചയാണ്, റിപ്പോ നിരക്ക് 50 ബിപിഎസ് വര്‍ധിപ്പിച്ചുള്ള റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനം പുറത്തുവന്നത്. റീട്ടെയില്‍ പണപ്പെരുപ്പ പ്രവചനം 6.7 ശതമാനമായും ജിഡിപി വളര്‍ച്ചാ അനുമാനം 7.2 ശതമാനമായും നിലനിര്‍ത്താന്‍ ആര്‍ബിഐ തയ്യാറായി.

ജൂണിലെ നയ അവലോകനത്തിലും ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പ അനുമാനം ശരാശരി 6.7 ശതമാനമായിരുന്നു.

X
Top